പിറവത്ത് അട്ടിമറി; നറുക്കെടുപ്പില്‍ നഗരസഭ കോണ്‍ഗ്രസിന്
പിറവം നഗരസഭ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അപ്രതീക്ഷിത വിജയം. ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് യുഡിഎഫ് സ്ഥാനാര്‍ഥി ആറാം വാര്‍ഡ് കൗണ്‍സിലര്‍ ജിന്‍സി രാജു തെരഞ്ഞെടുക്കപ്പെട്ടു.
നഗരസഭ മുന്‍ ചെയര്‍പേഴ്സണ്‍ ഏലിയാമ്മ ഫിലിപ്പിന്റെ വോട്ട് അസാധുവായതോടെ നടന്ന നറുക്കെടുപ്പിലാണ് ജിന്‍സി വിജയിച്ചത്. 22-ാം ഡിവിഷനില്‍ നിന്നും വിജയിച്ച അഡ്വ. ജൂലി സാബുവായിരുന്നു എല്‍ഡിഎഫിന്റെ ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ഥി.
ഇടതുമുന്നണി ധാരണപ്രകാരം സിപിഎം ചെയര്‍പേഴ്സണ്‍ സ്ഥാനം സിപിഐക്ക് കൈമാറാന്‍ ഏലിയാമ്മ ഫിലിപ്പ് രാജിവച്ചിരുന്നു. തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.
സിപിഎമ്മിന്റെ ഏലിയാമ്മയുടെ വോട്ട് അസാധുവായതോടെ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് തുല്യ വോട്ടാണ് ലഭിച്ചത്. തുടര്‍ന്നു നടന്ന നറുക്കെടുപ്പ് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമാവുകയായിരുന്നു.