ലോ ഫ്ളോര്‍ ബസ് ക്ലാസ് മുറിയാക്കാനുള്ള നീക്കം നാസയെ വെല്ലുന്ന കണ്ടുപിടിത്തം: സാബു എം ജേക്കബ്
സംസ്ഥാനത്തെ ഉപയോഗശൂന്യമായ കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ ബസുകളെ ക്ലാസ് മുറികളാക്കി മാറ്റുമെന്ന ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രഖ്യാപനത്തെ പരിഹസിച്ച് ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്. ലോ ഫ്ളോര്‍ ബസ് ക്ലാസ് മുറിയാക്കാനുള്ള നീക്കം നാസയെ വെല്ലുന്ന കണ്ടുപിടിത്തമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.
കോഴി വളര്‍ത്താന്‍ ബസ് ഉപയോഗിക്കാമെന്ന് കൃഷി മന്ത്രിയും പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളു. വിമര്‍ശനം തൃക്കാക്കരയിലെ നിലപാടിനോട് ചേര്‍ത്തു വായിക്കേണ്ടതാണെന്നും സാബു എം ജേക്കബ് പറഞ്ഞു. ഒരു സ്വകാര്യ വാര്‍ത്താ ചാനലിനോട് സംസാരിക്കവെയായിരുന്നു സാബു എം ജേക്കബിന്റെ ഈ പ്രതികരണം.
Content Highlight: Sabu M Jacob trolls decision change ksrtc buses to classrooms