‘ജനങ്ങളെ കൊള്ളയടിക്കാന് പറ്റിയ ഭരണഘടനയാണ് എഴുതിവെച്ചിരിക്കുന്നത്:’ ഭരണഘടനയ്ക്കെതിരെ സജി ചെറിയാന്

ഇന്ത്യൻ ഭരണഘടനക്കെതിരെ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. പത്തനംതിട്ട മല്ലപ്പള്ളിയിൽ പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ നിറവിൽ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനോഹരമായ ഭരണഘടനയാണ് ഇന്ത്യയിൽ എഴുതിവെച്ചിരിക്കുന്നത് എന്ന് നമ്മൾ എല്ലാവരും പറയും . രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാൻ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതിവെച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരൻ പറഞ്ഞത് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യക്കാർ എഴുതിവെച്ചു. ഇത് ഈ രാജ്യത്ത് എഴുപത്തിയഞ്ച് വർഷമായി നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ആര് പ്രസംഗിച്ചാലും ഞാൻ സമ്മതിക്കില്ല. ഈ രാജ്യത്ത് എറ്റവും കൂടുതൽ കൊള്ളയടിക്കാൻ പറ്റിയ മനോഹരമായ ഭരണഘടനെയന്ന് ഞാൻ പറയും എന്നാണ് സജി ചെറിയാൻ പറയുന്നത്.
അവിടെയും ഇവിടെയുമായി കുറേ നല്ലകാര്യങ്ങൾ എന്ന പേരിൽ ജനാധിപത്യം മതേതരത്വം എന്നെല്ലാം എഴുതിവെച്ചുവെന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഇതിന്റെ ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു. തൊഴിാലാളികളുടെ സമരം പോലും അംഗീകരിക്കാത്ത രാജ്യമാണ് ഇന്ത്യ. അതിന്റെ കാരണം മറ്റൊന്നുമല്ല ചൂഷണത്തെ അംഗീകരിക്കുന്ന ഭരണഘടനയാണ് എന്നുള്ളതാണ്. അംബാനിക്കും അദാനിക്കുമെല്ലാം വേണ്ട ഒത്താശ ചെയ്യുന്നതും ഇന്ത്യൻ ഭരണഘടനയാണെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
തൊഴിലാളി വിരുദ്ധമാണ് ഇന്ത്യൻ ഭരണഘടന. തൊഴിലാളികൾക്ക് ന്യായമായ കൂലി ചോദിക്കാൻ പറ്റുന്നില്ല. കോടതിയിൽ പോയാൽ പോലും മുതലാളിമാർക്ക് അനുകൂലമായാണ് വിധി വരിക എന്നും സജി ചെറിയാൻ പ്രസംഗത്തിലുൂടെ സൂചിപ്പിച്ചു. നാട്ടിലുണ്ടാവുന്ന പ്രശ്നങ്ങൾക്ക് പിന്നിൽ തൊഴിലാളി സംഘടനകളാണ് എന്ന് കുറ്റപ്പെടുത്തലുകൾ വരുന്നു. കൂലി കിട്ടാത്ത കാര്യം ചോദ്യം ചെയ്ത് കോടതിയിൽ പോയാൽ ആദ്യം ചോദിക്കുന്നത് സമരം എന്തിനായിരുന്നു എന്നാണ്. ഈ അവസ്ഥക്ക് കാരണം ഡോ. ബി ആർ അംബേദ്കർ എഴുതിവെച്ച ഭരണഘടനയാണെന്നും മന്ത്രി സജി ചെറിയാൻ കുറ്റപ്പെടുത്തി.
Content Highlight: Saji Cheriyan, Indian Constitution, Kerala