കെഎസ്ആര്ടിസിക്ക് സര്ക്കാര് അടിയന്തരമായി പണം നല്കണം; ഓണക്കാലത്ത് ജീവനക്കാർ വിശന്നിരിക്കാൻ പാടില്ലെന്ന് ഹൈക്കോടതി
കെഎസ്ആര്ടിസിക്ക് സര്ക്കാര്് അടിയന്തരമായി പണം നല്കണമെന്ന് നിര്ദേശിച്ചി ഹൈക്കോടതി. ശമ്പളവും ഉത്സവബത്തയും നല്കുന്നതിനായി 103 കോടി രൂപ നല്കണമെന്നാണ് നിര്ദേശം. ജീവനക്കാര്ക്ക് ശമ്പളം നല്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആര്ടിസി നല്കിയ സത്യവാങ്മൂലത്തിലാണ് കോടതി ഈ നിര്ദേശം നല്കിയിരിക്കുന്നത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളത്തിനായി 50 കോടി രൂപ വീതവും ഉത്സവബത്തയ്ക്കായി മൂന്നു കോടിയും നല്കണമെന്ന് കെഎസ്ആര്ടിസി സര്ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് നല്കാനാണ് കോടതിയുടെ നിര്ദേശം. ജസ്റ്റിസ് ദേവന് രാമചന്ദ്രനാണ് കേസ് പരിഗണിച്ചത്.
സര്ക്കാര് സഹായിക്കാതെ ശമ്പളം നല്കാനാവില്ലെന്ന് ഹൈക്കോടതിയില് കെഎസ്ആര്ടിസി വ്യക്തമാക്കിയിരുന്നു. അതേസമയം രണ്ടു മാസത്തെ ശമ്പളം നല്കണമെങ്കില് പത്തു ദിവസം കൂടി അനുവദിക്കണമെന്ന് സര്ക്കാര് ആവശ്യപ്പെട്ടു. തൊഴിലാളികളെ പട്ടിണിക്കിടാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി സര്ക്കാരിന്റെ ആവശ്യം നിരസിച്ചു. ഓണക്കാലത്ത് ജീവനക്കാർ വിശന്നിരിക്കാൻ പാടില്ലെന്നും കോടതി പറഞ്ഞു.
ഇതിനൊപ്പം ഡ്യൂട്ടി പരിഷ്കരണ വിഷയം കൂടി ഉന്നയിക്കാന് സര്ക്കാര് ശ്രമിച്ചെങ്കിലും കോടതി അതിനു തടയിട്ടു. ഈ വിഷയം ഇപ്പോള് പരിഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ശമ്പളം നല്കാതെ ഈ വിഷയത്തില് ചര്ച്ച സാധിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി സെപ്റ്റംബര് ഒന്നിന് പരിഗണിക്കുന്നതിനായി കേസ് മാറ്റി. ഡ്യൂട്ടി പരിഷ്കരണം നടപ്പാക്കിയാലേ സഹായിക്കാനാകൂ എന്നായിരുന്നു സര്ക്കാര് നിലപാട്.