KSRTC ജീവനക്കാരുടെ ശമ്പളം ഇനിയും വൈകും
കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പളം ഇനിയും വൈകും. ശമ്പളം നല്‍കാനുള്ള തുക വായ്പയായി കണ്ടെത്താനുള്ള ശ്രമം തുടരുകയാണ് മാനേജ്മന്റ്. 30 കോടി രൂപ KTDFCയോട് വായ്പ ചോദിച്ചിരുന്നു. എന്നാല്‍ KTDFC ഇക്കാര്യത്തിൽ ധാരണയിൽ എത്തിയിട്ടില്ല. വായ്പ ലഭിക്കാതെ ശമ്പളം നല്കാന് പണം തികയില്ല എന്ന് ആവർത്തിക്കുകയാണ് മാനേജ്മന്റ്.
ഇത് മാത്രമല്ല ഇത്രയും വലിയ തുക നഷ്ട്ടത്തിലോടുന്ന കെ എസ് ആർ ടി സിക്ക് നൽകുന്നതിൽ കെ ടി ഡി എഫ് സിക്ക് എതിർപ്പുമുണ്ട്. പുതിയ നിക്ഷേപം സ്വീകരിക്കാന്‍ അനുവദിച്ചാല്‍ മാത്രമേ വായ്പ നല്കുന്ന കാര്യത്തിൽ തീരുമാനമാകൂ എന്ന നിലപാടിലാണ് KTDFC.
ശമ്പളം അനിശ്ചിതമായി വൈകുന്നതിൽ പ്രതിഷേധ പരിപാടികളുമായി ട്രേഡ് യൂണിയനുകൾ രംഗത്തെത്തി. ഐ എൻ ടി യു സി അനുകൂല TDS പ്രവർത്തകർ ഇന്ന് ട്രാൻസ്പോർട്ട് ഭവനിലും യൂണിറ്റ് കേന്ദ്രങ്ങളിലും പ്രതിഷേധിക്കും. KSRTC പരിസരത്തെ സമര പരിപാടികൾ വിലക്കിക്കൊണ്ടുള്ള സർക്കുലർ അവഗണിച്ചാണ് തൊഴിലാളികളുടെ പ്രതിഷേധ പ്രകടനം. ബിഎംഎസ് പ്രവർത്തകർ ഡിപ്പോ തലത്തിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ്.
Content Highlight: Salary for KSRTC employees will delay again.