സലിം കുമാര് ദേവസ്വം മന്ത്രിയെ ആക്ഷേപിച്ചു; നടനെതിരെ വിമര്ശനവുമായി മന്ത്രി വി ശിവന്കുട്ടി
Posted On August 5, 2023
0
206 Views

ദേവസ്വം മന്ത്രിയെ ആക്ഷേപിച്ച സലിം കുമാറിനെതിരെ രൂക്ഷ വിമര്ശനവുമായി മന്ത്രി വി ശിവൻകുട്ടി. മിത്ത് മന്ത്രിയെന്ന പരാമര്ശത്തിലൂടെ നടൻ മന്ത്രി കെ രാധാകൃഷ്ണനെയും ക്ഷേത്ര വരുമാനത്തെയും പരിഹസിച്ചെന്നും ആ പരാമര്ശം അദ്ദേഹം പിൻവലിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വി ശിവൻകുട്ടി പറഞ്ഞു.
‘മന്ത്രിയെ ഈ രീതിയില് അധിക്ഷേപിച്ചത് ശരിയായില്ല. അതുവഴി ക്ഷേത്ര വരുമാനത്തേയും സലിം കുമാര് ആക്ഷേപിച്ചു. സലിം കുമാര് അത് പിൻവലിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്’, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025