ഒരു വടികിട്ടിയാൽ അടിക്കേണ്ട സംഘടനയല്ല സമസ്ത: പെൺവിലക്ക് വിഷയത്തിൽ പിന്തുണയുമായി കുഞ്ഞാലിക്കുട്ടി
പുരസ്കാരദാന വേദിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ അപമാനിച്ച സംഭവത്തിൽ സമസ്തയ്ക്ക് പിന്തുണയുമായി മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. സമസ്ത വിവാദവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞെന്നും ഒരു വടി വീണു കിട്ടിയാല്‍ ഇങ്ങനെ അടിക്കേണ്ട സംഘടനയല്ല സമസ്തയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പൊതു വേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ചതല്ലെന്നും മുതിര്‍ന്ന പെണ്‍കുട്ടികള്‍ പൊതു വേദിയില്‍ വരുന്ന നടപടി സമസ്തയില്‍ ഇല്ലെന്നുമാണ് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചത്. സ്ത്രീകളും പുരുഷൻമാരും ഒന്നിച്ച് വേദി പങ്കിടുന്ന രീതി സമസ്തക്കില്ലെന്നും തങ്ങൾ പറഞ്ഞു.
പെണ്‍കുട്ടിയുടെ ലജ്ജ കണക്കിലെടുത്താണ് കുട്ടിയെ സ്റ്റേജില്‍ കയറ്റേണ്ട എന്ന് പറഞ്ഞതെന്നായിരുന്നു പരാമര്‍ശം നടത്തിയ എംടി അബ്ദുള്ള മുസ്ലിയാരുടെ വിശദീകരണം. സമസ്ത പണ്ഡിത സഭയാണെന്നും അതിന്റെ ചിട്ടകളുണ്ടെന്നും സ്ത്രീകളെ വേദിയിൽ കയറ്റി ആദരിക്കുന്ന രീതി സമസ്തക്കില്ലെന്നും അബ്ദുള്ള മുസ്ലിയാർ പറഞ്ഞു.
സമസ്തയുടെ നിലപാടിന് പിന്തുണ അറിയിച്ചാണ് കുഞ്ഞാലിക്കുട്ടി ഇപ്പോള്‍ രംഗത്തെത്തിയത്. സമസ്ത ഒരുപാട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന സംഘടനയാണെന്നും ഇങ്ങനെ നിരന്തരം ആക്രമിക്കേണ്ട ആവശ്യമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
Content Highlight- Samastha not an Aunt Sally: Muslim League leader Kunhalikkutty marks support for the Organisation
Watch More: