ആഴിമലയിലെ കിരണിന്റെ മരണത്തില്‍ രണ്ടാംപ്രതി പിടിയില്‍

ആഴിമലയിലെ കിരണിന്റെ മരണത്തില്‍ രണ്ടാംപ്രതി പിടിയില്‍. കിരണിന്റെ കൂട്ടുകാരിയുടെ സഹോദരന് ഹരിയാണ് പിടിയിലായത്. കിരണിനെ കാണാതായത് മുതല്‍ ഹരി ഒളിവിലായിരുന്നു. കുളച്ചിലിൽ നിന്ന് ഇന്നലെ കണ്ടെത്തിയത് കിരണിന്റെ മൃതദേഹമെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു.
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാന്‍ പോകുംവഴി ഈ മാസം ഒന്‍പതിനാണ് കിരണിനെ ആഴിമല കടല്‍ത്തീരത്തുവച്ച് കാണാതായത്. തിരോധാന കേസിലെ ഒന്നാം പ്രതിയും പെണ്‍കുട്ടിയുടെ ബന്ധുവുമായ ആഴിമല സ്വദേശി രാജേഷ് പോലീസിൽ കീഴടങ്ങി.
Content Highlights – Second accused arrested in Kiran’s death in Azhimala