മുതിര്‍ന്ന സിപിഎം നേതാവ് ഒവി നാരായണന് അന്തരിച്ചു
മുതിര്‍ന്ന സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ വി നാരായണന് (85) വിടവാങ്ങി.
മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി 9 മണിയോടെയായിരുന്നു അന്ത്യം. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റംഗം, മാടായി മണ്ഡലം സെക്രട്ടറി, അവിഭക്ത മാടായി ഏരിയാ സെക്രട്ടറി, കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം, ജില്ലാ പ്രസിഡന്റ്, ദി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് . കേരള ക്ലേ ആന്റ് സിറാമിക്സ് ചെയര്മാന്, കണ്ണൂര്‍ സ്പിന്നിങ് മില്‍ ചെയര്മാന്, ഡയറക്ടര്‍, മലബാര്‍ കൈപ്പാട് ഫാര്‍മേഴ്സ് സൊസൈറ്റി പ്രസിഡന്റ് എന്നി സ്ഥാനങ്ങള്‍ വഹിച്ചു.
2021ല്‍ എരിപുരത്ത് സിപിഎം ജില്ല സമ്മേളനത്തില്‍ വെച്ച് ജില്ല കമ്മിറ്റിയില്‍ നിന്ന് ഒഴിഞ്ഞു. നിലവില്‍ സിപിഎം മാടായി ഏരിയാ കമ്മിറ്റിയംഗവും കര്‍ഷക സംഘം എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവുമാണ്. മാടായി ബാങ്ക് ജീവനക്കാരനായിരുന്നു.