ലൈംഗിക പീഡന കേസ്; സിവിക് ചന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്
Posted On August 22, 2022
0
336 Views

ദലിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില് എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സിവിക് ചന്ദ്രന് ഹൈക്കോടതി നോട്ടീസ്. സിവിക് ചന്ദ്രന് മുന്കൂർ ജാമ്യം അനുവദിച്ചത് ചോദ്യം ചെയ്ത് പരാതിക്കാരി നല്കിയ അപ്പീലിലാണ് ഹൈക്കോടതി നോട്ടീസ്.
കീഴ്കോടതി ഉത്തരവിലെ നിയമവിരുദ്ധ പരാമര്ശം നീക്കണമെന്ന ആവശ്യവും പരാതിക്കാരി ആവശ്യപ്പെട്ടു. രണ്ടാമത്തെ കേസില് പ്രോസിക്യൂഷന് ഹൈക്കോടതിയില് ഉടന് അപ്പീല് നല്കും. വസ്ത്രധാരണം സംബന്ധിച്ച കീഴ്കോടതി പരാമര്ശം ഭരണഘടനാ വിരുദ്ധമെന്ന് അപ്പീലില് പ്രോസിക്യൂഷന് പറയുന്നു.