മാസപ്പടിയില് എസ്എഫ്ഐഒ അന്വേഷണം തുടങ്ങി; സിഎംആര്എല്ലിന്റെ ഓഫീസില് റെയ്ഡ് പുരോഗമിക്കുന്നു
Posted On February 5, 2024
0
312 Views

മുഖ്യമന്ത്രിയുടെ മകള് വീണ വിജയന് സിഎംആര്എല് കമ്ബനിയില് നിന്നും മാസപ്പടി കൈപ്പറ്റിയ കേസില് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ (എസ്എഫ്ഐഒ) ടീം അന്വേഷണം തുടങ്ങി.
സിഎംആർഎല്ലിന്റെ ആലുവ കോർപറേറ്റ് ഓഫീസിലാണ് പരിശോധന നടത്തുന്നത്. ഡെപ്യൂട്ടി ഡയറക്ടർ അരുണ് പ്രസാദിന്റെ നേതൃത്വത്തിലാണ് പരിശോധന.
രാവിലെ ഒൻപത് മണിയോടെയാണ് പരിശോധന ആരംഭിച്ചത്. വീണയുടെ കമ്ബനിയായ എക്സാലോജിക്കും സിഎംആര്എല്ലും തമ്മിലുള്ള ഇടപാടാണ് പരിശോധിക്കുന്നത്. മാസപ്പടി വിഷയത്തില് ഇതാദ്യമായാണ് പ്രത്യക്ഷത്തില് ഒരു പരിശോധനയോ നടപടിയോ ഉണ്ടാകുന്നത്.