ഷാഫി പറമ്ബില്‍ എം.എല്‍.എ. സ്ഥാനം രാജിവച്ചു; സ്പീക്കറുടെ ഓഫീസില്‍ നേരിട്ടെത്തി രാജി സമര്‍പ്പിച്ചു
Posted On June 11, 2024
0
370 Views

വടകരയില്‍ നിന്ന് ലോക്സഭാംഗമായി വിജയിച്ച ഷാഫി പറമ്ബില്‍ പാലക്കാട് മണ്ഡലം എം.എല്‍.എ. സ്ഥാനം രാജിവച്ചു. സ്പീക്കര്‍ ഷംസീറിന്റെ ഓഫീസില്‍ നേരിട്ടെത്തിയാണ് രാജി സമര്‍പ്പിച്ചത്.
കഴിഞ്ഞ മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളിലും പാലക്കാട് മണ്ഡലം യു.ഡി.എഫിനൊപ്പമായിരുന്നു. മണ്ഡത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഷാഫി പറമ്ബില്‍ ജയിച്ചത് 3859 വോട്ടിനാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ നിന്ന് യു.ഡി.എഫിന് 52,779 വോട്ടാണ് കിട്ടിയത്.