ഷംസീറിനെ സ്പീക്കര്‍ സ്ഥാനത്തു നിന്നും നീക്കണം; രാഷ്ട്രപതിക്ക് പരാതി
സ്പീക്കര്‍ എഎന്‍ ഷംസീറിനെതിരെ രാഷ്ട്രപതിക്ക് പരാതി. അഭിഭാഷകനായ കോശി ജേക്കബ് ആണ് പരാതി നല്‍കിയത്. ഷംസീര്‍ സ്പീക്കര്‍ പദവി ദുരുപയോഗം ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.
”സ്പീക്കര്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തി. ഗണേശ ഭഗവാനെതിരെ പ്രകോപനപരമായ പരാമര്‍ശമാണ് ഷംസീര്‍ നടത്തിയത്. അത് വിശ്വാസത്തെ ചോദ്യം ചെയ്യുന്ന തരത്തിലാണ്. മതവികാരം വ്രണപ്പെടുത്താൻ കരുതിക്കൂട്ടിയാണ് ഇക്കാര്യം പറഞ്ഞത്. ഭരണഘടനാ പദവി വഹിക്കുന്ന ആള് സത്യപ്രതിജ്ഞാ ലംഘനം നടത്തി. സ്പീക്കര്‍ പദവിയില്‍ തുടരാൻ ഷംസീര്‍ അര്‍ഹനല്ല. അതിനാല്‍, രാഷ്ട്രപതി ഇടപെട്ട് സ്പീക്കര്‍ സ്ഥാനത്തുനിന്നും ഷംസീറിനെ നീക്കണമെന്നും” പരാതിയില്‍ ആവശ്യപ്പെടുന്നു.
എന്നാൽ ശാസ്ത്രം സത്യമാണെന്നും സയന്‍സിനെ പ്രമോട്ട് ചെയ്യുക എന്നതിനര്‍ഥം വിശ്വാസത്തെ തള്ളിപ്പറയല്‍ അല്ലെന്നും സ്പീക്കര്‍ എഎന്‍ ഷംസീര്‍ ആവര്‍ത്തിച്ചു.