ഗായിക മഞ്ജരി വിവാഹിതയാവുന്നു; വരന് ബാല്യകാല സുഹൃത്ത്
പ്രശസ്ത ഗായിക മഞ്ജരി വിവാഹിതയാവുന്നു. നാളെരാവിലെ തിരുവനന്തപുരത്ത് വെച്ചാണ് വിവാഹം. ബെംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ എച്ച് ആര് മാനേജറായ ജെറിന് ആണ് വരന്.
പത്തനംതിട്ട സ്വദേശിയായ ജെറിൻ മഞ്ജരിയുടെ ബാല്യകാല സുഹൃത്താണ്. മസ്കറ്റിലായിരുന്ന ഇരുവരുടേയും സ്കൂള്‍ കാലഘട്ടത്തിൽ ഒന്നാം ക്ലാസ് മുതല്ഒ രുമിച്ചു പഠിച്ചവരാണ് മഞ്ജരിയും ജെറിനും. വിവാഹവിശേഷങ്ങള്‍ സമൂഹമാധ്യമങ്ങലിലൂടെയാണ് മഞ്ജരി പങ്കുവച്ചത്. കയ്യില്‍ മൈലാഞ്ചി ഇട്ടിരിക്കുന്നതിന്റെ വിഡിയോയും താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചട്ടുണ്ട്.
അച്ചുവിന്റെ അമ്മ എന്ന സത്യന് അന്തിക്കാട് ചിത്രത്തിലെ ‘താമരക്കുരുവിക്കു തട്ടമിട്’ എന്ന ഗാനത്തിലൂടെയാണ് താരം മലയാള സിനിമാ പിന്നണിഗാനരംഗത്തേക്ക് എത്തുന്നത്. ഹിന്ദുസ്ഥാനി, കര്‍ണാട്ടിക്, റാപ്, ഫ്യൂഷന്‍ എന്നീ ആലാപനശൈലികളില്‍ പ്രാവീണ്യം നേടിയിട്ടുണ്ട്. മലയാളത്തിലെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്കും മഞ്ജരി ശബ്ദം നല്കി. 2004 ലെ മികച്ച ഗായികക്കുള്ള സംസ്ഥാന അവാർഡും മഞ്ജരിയെ തേടിയെത്തിയിരുന്നു.