മലമ്ബുഴ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഇന്ന് തുറക്കും
Posted On October 7, 2024
0
581 Views

മലമ്ബുഴ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും. രാവിലെ എട്ട് മണിയോടെ ഷട്ടറുകള്‍ തുറക്കുമെന്നാണ് വിവരം. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. റൂള്‍ കർവ് ക്രമീകരിക്കുന്നതിനായാണ് ഷട്ടറുകള്‍ തുറക്കുക. പവർ ജനറേഷനും ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശവും നല്‍കിയിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.