എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ തിങ്കളാഴ്ച മുതൽ
Posted On March 1, 2025
0
172 Views
ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ തിങ്കളാഴ്ച തുടങ്ങും. ദിവസവും രാവിലെ 9.30 മുതൽ 11.45 വരെയാണ് എസ്എസ്എൽസി പരീക്ഷ. 26ന് അവസാനിക്കും.ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷ ഉച്ചയ്ക്കു ഒന്നര മുതൽ വൈകീട്ട് നാലേകാൽ വരെയാണ്. ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷയും 26ന് അവസാനിക്കും.












