കണ്ണൂരില്‍ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു

കണ്ണൂര്‍ നഗരത്തിലെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷ്യ വസ്തുക്കള്‍ പിടികൂടി. ദുര്‍ഗന്ധം വമിക്കുന്ന തന്തൂരി ചിക്കനടക്കമാണ് പിടികൂടിയത്. കോര്പ്പറേഷന് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ഭക്ഷണം പിടികൂടിയത്.
അഞ്ച് ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ നാലിടത്ത് നിന്ന് പഴകിയ ഭക്ഷണം പിടികൂടി. കഫേ മൈസണ്‍, ഫുഡ് വേ, ഹോട്ട് പോട്ട്, ബിനാലെ ഇന്റര്‍നാഷണല്‍ എന്നീ ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. പഴകിയ ചിക്കന്‍, ബീഫ്, മത്സ്യം, പാകം ചെയ്ത് സൂക്ഷിച്ച പൊറോട്ട, ന്യൂഡില്‍സ്, ഫ്രൈഡ് റൈസ് തുടങ്ങിയവയാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്തവയില്‍ കരി ഓയില്‍ പോലുള്ള വെളിച്ചെണ്ണയുമുണ്ട്.