സംസ്ഥാനത്തെ SSLC പരീക്ഷാഫലം ജൂണ്‍ 15 ന് പ്രഖ്യാപിക്കുമെന്ന് സംസ്ഥാന വിദ്യഭ്യാസ വകുപ്പ്
സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 15 ന് പ്രഖ്യാപിക്കുമെന്ന് സംസ്ഥാന വിദ്യഭ്യാസ വകുപ്പ്. പരീക്ഷാഫലം പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനം നടത്തിയാകും പരീക്ഷാഫലം പ്രഖ്യാപിക്കുക. പരീക്ഷാഫലം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ റിസള്‍ട്ട് കേരള പരീക്ഷാഭവന്റെ pareeksha.kerala.gov.in വെബ്സൈറ്റില്‍ ലഭിക്കും.
ഈ വര്‍ഷം മാര്‍ച്ച് 31ന് ആരംഭിച്ച എസ്എസ്എല്‍സി പരീക്ഷയുടെ ഐടി പരീക്ഷ ഒഴികെയുള്ള എല്ലാ പരീക്ഷകളും ഏപ്രില്‍ 29ന് അവസാനിച്ചിരുന്നു. റഗുലര്‍ വിഭാഗത്തില്‍ നിന്നും 4,26,999 വിദ്യാര്‍ത്ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 408 വിദ്യാര്‍ത്ഥികളുമാണ് പരീക്ഷ എഴുതിയത്. കേരളത്തിനകത്ത് 2943 പരീക്ഷാ കേന്ദ്രങ്ങളും ഗള്‍ഫ് മേഖലയിലെ ഒമ്പത് കേന്ദ്രങ്ങളുള്‍പ്പെടെ ആകെ 2,961 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്.
Content Highlights – SSLC Result, Kerala Government, State education department will announce Result on June 15th