സംസ്ഥാന വ്യാപകമായി ജിഎസ്ടി വകുപ്പിന്റെ റെയ്ഡ്
Posted On May 23, 2024
0
290 Views

സംസ്ഥാന വ്യാപകമായി ജിഎസ്ടി വകുപ്പിന്റെ നേതൃത്വത്തില് റെയ്ഡ്. ജിഎസ്ടി വകുപ്പിന് കീഴിലെ ഇന്റലിജന്സ്,എന്ഫോഴ്സ്മെന്റ്റ് വിഭാഗങ്ങളുടെ കീഴിലാണ് പരിശോധന.
350 ഉദ്യോഗസ്ഥരുടെ നേതൃത്വത്തില് സംസ്ഥാനത്തെ 101 കേന്ദ്രങ്ങളില് ഒരേ സമയം പരിശോധന നടത്തുകയാണ്. പുലര്ച്ചെ അഞ്ചുമണിക്ക് ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. വ്യാജ ജിഎസ്ടി രജിസ്ട്രേഷന് നിര്മ്മിച്ച് അനധികൃത വ്യാപാരം നടത്തുന്ന സ്ഥാപനങ്ങള് കേന്ദ്രീകരിച്ചാണ് റെയ്ഡ് നടക്കുന്നത്.