സംസ്ഥാനത്ത് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്; നേത്രാവതി എക്സ്പ്രസിന്റെ ചില്ല് തകര്ന്നു
Posted On September 2, 2023
0
259 Views

സംസ്ഥാനത്ത് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. തിരുവനന്തപുരത്ത് നിന്നും മുംബയിലേക്കുള്ള 16346 നേത്രാവതി എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്.
കുമ്പളയ്ക്കും ഉപ്പളയ്ക്കുമിടയില് ഇന്നലെ രാത്രി 8.45നായിരുന്നു കല്ലേറുണ്ടായത്. ആക്രമണത്തില് എസ് 2 കോച്ചിന്റെ ചില്ല് തകര്ന്നു. കഴിഞ്ഞ കുറച്ച് നാളുകളായി ട്രെയിനിന് നേരെ സമാനരീതിയിലുള്ള ആക്രമണങ്ങള് ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ മാസം ഇരുപത്തിനാലിന് ഏറനാട് എക്സ്പ്രസിന് നേരെ കല്ലേറുണ്ടായിരുന്നു. ആഗസ്റ്റ് പതിനാറിന് കണ്ണൂരില് വന്ദേഭാരത് എക്സ്പ്രസിന് നേരെയും ആക്രമണമുണ്ടായിരുന്നു.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025