ഏറ്റുമാനൂരില്‍ ഏഴു പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
കോട്ടയം ഏറ്റുമാനൂരില്‍ ഏഴു പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 28-ാം തീയതിയാണ് തെരുവുനായ വിദ്യാര്‍ത്ഥിയടക്കം ഏഴു പേരെ ആക്രമിച്ചത്. തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പിന്റെ സംരക്ഷണയിലുണ്ടായിരുന്ന നായ കഴിഞ്ഞ ദിവസം ചത്തിരുന്നു. തിരുവല്ലയിലെ പക്ഷി-മൃഗരോഗ നിര്‍ണയ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ ഉണ്ടെന്ന് സ്ഥിരീകരിച്ചത്.
ഏറ്റുമാനൂര്‍ ടൗണില്‍ വച്ച് ഇതരസംസ്ഥാന തൊഴിലാളി, വിദ്യാര്‍ത്ഥി, ബസ് കാത്തിരുന്ന് യാത്രക്കാരി, ലോട്ടറി വിതരണക്കാര്‍ അടക്കം ഏഴ് ആളുകള്‍ക്കാണ് നായയുടെ കടിയേറ്റത്. കടിയേറ്റ ആരുടെയും പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലെത്തി വാക്സിന് സ്വീകരിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.
Content Highlights – Stray dog that bit seven people in Ettumanur has been confirmed to be infected with rabies