സുരേഷ്ഗോപി പുശ്ചത്തോടെ മടക്കിയയച്ച കൊച്ചുവേലായുധന് സിപിഐഎം വീട് നൽകും; ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുന്നവനാകണം ഒരു എം പി

കഴിഞ്ഞ ദിവസം നമ്മൾ കണ്ടതാണ് കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി ഒരു സാധു മനുഷ്യൻ നൽകിയ നിവേദനം പുശ്ചത്തോടെ നിരസിക്കുന്നത്.
എന്നാൽ കേന്ദ്രസഹമന്ത്രി വാങ്ങാത്ത ആ നിവേദനം കൊച്ചുവേലായുധൻ എന്ന ആ മനുഷ്യൻറെ വീട്ടില്‍ നേരിട്ട് ചെന്നാണ് സി.സി. മുകുന്ദന് എംഎൽഎ വാങ്ങിയത്. നിവേദനം വാങ്ങാതെ വയോധികനെ അപമാനിച്ച കേന്ദ്രസഹമന്ത്രിയും തൃശൂര്‍ എംപിയുമായ സുരേഷ് ഗോപിയുടെ നടപടിയില്‍ വ്യാപക വിമര്‍ശനം ഉയരുമ്പോഴാണ് വയോധികന്റെ വീട്ടിലെത്തി എംഎൽഎ നിവേദനം വാങ്ങിയത്.
കൊച്ചുവേലായുധൻ്റെ വീടിന് മുകളില്‍ തെങ്ങ് വീണപ്പോള്‍ റവന്യൂ ദുരന്ത നിവാരണ വകുപ്പില്‍ നിന്നും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ കൊടുത്തതായും എംഎൽഎ പറഞ്ഞു. ഇദ്ദേഹത്തിന് പുതിയ വീട് നിര്‍മിക്കാന്‍ ലൈഫ് ഭവന പദ്ധതിയില്‍ മുന്‍ഗണന നല്കി തദ്ദേശ സ്വയംഭരണവകുപ്പ് മുഖേനെ ഇടപെടല്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പുള്ള് സ്വദേശി തായാട്ട് കൊച്ചുവേലായുധനെന്ന വയോധികനാണ് തെങ്ങുവീണ് തകര്‍ന്ന വീടിന്റെ അറ്റകുറ്റപ്പണിക്കുള്ള സഹായം തേടി സുരേഷ് ഗോപിക്ക് അപേക്ഷ നല്‍കാനെത്തിയത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ നടന്ന കലുങ്ക് സൗഹാര്‍ദ വികസന സംവാദത്തിലാണ് കൊച്ചുവേലായുധന് ദുരനുഭവം ഉണ്ടായത്.
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സംവാദം സംഘടിപ്പിച്ചത്. ഈ സംവാദം നടക്കുമ്പോഴാണ് കൊച്ചുവേലായുധനെന്ന വയോധികന് കവറില്‍ അപേക്ഷയുമായി വന്നത്. കവര്‍ സുരേഷ് ഗോപിക്ക് നീട്ടിയപ്പോള്‍, ‘-‘-ഇതൊന്നും എം.പിക്കല്ല, പോയി പഞ്ചായത്തില്‍ പറയാനാണ്’—‘ സുരേഷ് ഗോപി പറയുന്നത്. സംവാദം നടക്കുന്ന ആല്‍ത്തറയില്‍ സുരേഷ് ഗോപിയുടെ അടുത്ത് ഇരിക്കുന്ന ആളിന്റെ കൈയിലും ഒരു കവര്‍ ഉണ്ടായിരുന്നു. ഇത് കേട്ടതോടെ ആള് കവര്‍ പിന്നില്‍ ഒളിപ്പിച്ചു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ബിജെപി ഭരിക്കുന്ന ഇടങ്ങളില്‍ മാത്രമേ എം പി ഫണ്ട് നല്‍കുകയുള്ളൂ എന്ന മറ്റൊരാളുടെ ചോദ്യത്തിനും ‘അതെ പറ്റുള്ളൂവെന്ന’ പരിഹാസമായിരുന്നു മറുപടി. മൂന്ന് എം.പിമാര്‍ നല്‍കിയതില്‍ കൂടുതല്‍ തൃശൂരിന് താന്‍ നല്‍കിയെന്നും, ഇനി കോര്‍പറേഷനില്‍ കൂടെ ബി.ജെ.പിയെ കൊണ്ടുവന്നാലേ നഗര വികസനത്തിന് എം.പി ഫണ്ടില്‍ നിന്ന് പണം നല്‍കൂവെന്നുമാണ് സുരേഷ് ഗോപി മറുപടി നൽകിയത്.
ഒരു വയോധികനോടുള്ള കേന്ദ്ര മന്ത്രി സുരേഷ്ഗോപിയുടെ സമീപനം പ്രതിഷേധാര്‍ഹമാണെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി കെ.വി അബ്ദുള്‍ഖാദര്‍ പറഞ്ഞു. ബി.ജെ.പി. കൊട്ടിഘോഷിച്ച് നടത്തിയ ഒരു പരിപാടിയിലാണ് നിവേദനം നല്‍കിയത് അവജ്ഞാപൂര്‍വം എംപി തിരിച്ചു നല്‍കിയത്. എന്താണ് ഒരു ജനപ്രതിനിധിയുടെ പ്രാഥമിക കടമയെന്ന് കേന്ദ്ര മന്ത്രി പഠിക്കണമെന്നും കെ.വി. അബ്ദുള്‍ ഖാദര്‍ പറഞ്ഞു.
ഒരു ജനപ്രതിനിധിയുടെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാകരുതാത്ത വാക്കുകളും ശരീരഭാഷയുമാണ് സുരേഷ് ഗോപിയുടേത്. ജനങ്ങളോടുള്ള ഉത്തരവാദിത്വം മറന്ന് ഇപ്പോഴും സിനിമയിലെ ‘ഭരത്ചന്ദ്രൻ’ ആയി ജീവിക്കുകയാണെന്നാണ് പൊതുവെയുള്ള വിമർശനം.
ഇന്നിപ്പോൾ സുരേഷ് ഗോപി സാർ ഒരു പോസ്റ്റുമായി വന്നിട്ടുണ്ട്. എന്റെ അടുത്ത് വന്ന ഒരു അപേക്ഷ നിരസിക്കപ്പെട്ട വിഷയത്തിൽ നിരവധി വാർത്തകളും വ്യാഖ്യാനങ്ങളും പുറത്തുവന്നിട്ടുണ്ട്. അതിനെ ചിലർ സ്വന്തം രാഷ്ട്രീയ അജണ്ടകൾക്കായി ഉപയോഗിക്കുന്നു.
ഒരു പൊതുപ്രവർത്തകനായി, എനിക്ക് എന്ത് ചെയ്യാൻ കഴിയും, എന്ത് ചെയ്യാൻ കഴിയില്ല എന്നതിനെക്കുറിച്ച് എപ്പോഴും വ്യക്തമായ ധാരണയുണ്ട്. പാലിക്കാനാകാത്ത വാഗ്ദാനങ്ങൾ ഞാൻ നൽകാറില്ല. ജനങ്ങൾക്ക് വ്യാജ പ്രതീക്ഷകൾ നൽകുന്നത് എന്റെ ശൈലി അല്ല. ഭവനനിർമ്മാണം ഒരു സംസ്ഥാന വിഷയമാണ്. അതിനാൽ അത്തരം അഭ്യർത്ഥനകൾ ഒരാള്‍ക്ക് മാത്രം അനുവദിക്കാനോ തീരുമാനിക്കാനോ കഴിയില്ല. അതിന് സംസ്ഥാന സർക്കാർ തന്നെ വിചാരിക്കണം.
എന്തായാലും ഞാന്‍ കാരണം അവര്‍ക്ക് ഒരു വീട് ലഭ്യമായതിൽ സന്തോഷം. കഴിഞ്ഞ 2 കൊല്ലങ്ങളായി ഇത് കണ്ട് കൊണ്ടിരുന്നു ആളുകള്‍ ഞാന്‍ കാരണം എങ്കിലും ഇപ്പൊൾ വീട് വെച്ച് നൽകാൻ ഇറങ്ങിയല്ലോ. എന്നാണ് സുരേഷ്ഗോപി ആ പോസ്റ്റിൽ പറയുന്നത്.
ഈ പ്രസ്താവനയിൽ തന്നെയുണ്ട് താങ്കൾ ആരാണെന്നും എന്താണെന്നും. നിവേദനവുമുമായി വരുന്നവർക്കെല്ലാം കയ്യിൽ നിന്നും ലക്ഷങ്ങൾ കൊടുക്കാൻ ആരും താങ്കളോട് പറയില്ല. ഒരു എം പി എന്ന നിലക്ക്, ജനങ്ങൾ തെരഞ്ഞെടുത്ത ഒരാളെന്ന നിലക്ക്, ആ നിവേദനം കൊണ്ട് വരുന്ന ആളോട് അല്പം മാന്യമായി പെരുമാറണം. അയാളുടെ അപേക്ഷ കണ്ടിട്ട്, അത് സംസ്ഥാന സർക്കാറോ , പ ഞ്ചായത്തോ ചെയ്യേണ്ടത് ആണെങ്കിൽ, അക്കാര്യം അയാളോട് പറഞ്ഞാൽ മതിയാകും. ആ പാവത്തിനും സന്തോഷമാകും.
നമ്മുടെ നാട്ടിലെ ഭരണ സംവിധാനത്തെ കുറിച്ച് പൊതുവെ അറിവില്ലാത്ത ആളുകളാണ് കുറെ പേർ. ഇത് ഭവനനിർമാണ അപേക്ഷയാണ്, ഇതുമായി സംസ്ഥാന സർക്കാരിനെയാണ് കാണേണ്ടത് എന്ന് അയാൾക്ക് അയാൾക്ക് അറിയാമെങ്കിൽ താങ്കളുടെ മുന്നിൽ കൈ കൂപ്പി യാചിച്ചു നിൽക്കില്ല.
ഒരൊറ്റ ഫോൺകോളിലൂടെ, ഇവിടെ ഒരു പാവപ്പെട്ട മനുഷ്യൻ നിൽക്കുന്നു, വേണ്ടത് ചെയ്യണം എന്ന് താങ്കൾ ഇവിടുത്തെ സിസ്റ്റത്തോട് പറഞെങ്കിൽ, അതാണ് ആ മനുഷ്യനുള്ള ഏറ്റവും വലിയ അംഗീകാരം. അല്ലാതെ ത്രീർത്തും ദരിദ്രരായ ആളുകളെ പുശ്ചിക്കുന്നത് ഒരു ജന പ്രതിനിധിക്ക് ചേർന്ന പണിയല്ല. ആ നിലക്ക് താങ്കൾ ഒരു സമ്പൂർണ്ണ പരാജയമാണ്.