സ്വപ്ന സുരേഷിനെ എച്ച്ആർഡിഎസ് പിരിച്ചു വിട്ടു
സ്വപ്ന സുരേഷിനെ പുറത്താക്കി എച്ച് ആർ ഡി എസ്. സ്വപ്ന സുരേഷിന് ജോലി നൽകിയതിന്റെ പേരിൽ സർക്കാർ സംവിധാനങ്ങൾ നിരന്തരം വേട്ടയാടുന്നുവെന്നും ഓഫീസിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന സാഹചര്യത്തിൽ ആണ് സ്വപ്നയെ പുറത്താക്കാൻ തീരുമാനിച്ചതെന്നുമാണ് എച്ച് ആർ ഡി എസ് ആരോപിക്കുന്നത്. ഗൂഢാലോചന കേസിൽ എച്ച് ആർ ഡി എസ് ജീവനക്കാരുടെ മൊഴിയും എടുത്തിരുന്നു സർക്കാർ സംവിധാനങ്ങളോട് പൊരുതി നിൽക്കാൻ ഇല്ലെന്നും അതിനുള്ള കരുത്ത് എച്ച് ആർ ഡി എസിന് ഇല്ലന്നും അധികൃതർ അറിയിച്ചു
നാല് മാസങ്ങൾക്ക് മുമ്പ് സ്വപ്നക്ക് ജോലി നൽകിയതിന്റെ പേരിൽ എച്ച് ആർ ഡി എസിന്റെ ഓഫിസിൽ പൊലീസ് , ക്രൈംബ്രാഞ്ച് , ഇന്റലിജൻസ് അങ്ങനെ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ കയറി ഇറങ്ങുകയാണ് എന്ന് എച്ച് ആർ ഡി എസ് ചീഫ് കോർഡിനേറ്റർ ജോയ് മാത്യു ആരോപിച്ചു . ഇത് സ്ഥാപനത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും സ്വർണക്കടത്ത് കേസിൽ പ്രതിയായ എം ശിവശങ്കറിനെ സർക്കാർ സർവീസിൽ തിരിച്ചെടുത്ത് ശമ്പളം നൽകുന്ന സ്ഥിതിക്ക് കൂട്ടു പ്രതിയായ സ്വപ്നക്ക് ജോലി നൽകുന്നതിൽ തെറ്റില്ലെന്ന് കണ്ടാണ് എച്ച് ആർ ഡി എസ് ജോലി നൽകിയതെന്നുമാണ് എച്ച് ആർ ഡി എസ് അധികൃതർ വിശദീകരിക്കുന്നത്. എന്നാൽ സംഭാവനകൾ അടക്കം സ്വീകരിച്ചുകൊണ്ട് മുന്നോട്ട് പോകുന്ന സംഘടനക്ക് കേസിലും വിവാദങ്ങളിലും പെടാൻ താൽപര്യമില്ലാത്തതിനാലാണ് സ്വപ്നയെ പുറത്താക്കാൻ തീരുമാനിച്ചതെന്നും എച്ച് ആർ ഡി എസ് വ്യക്തമാക്കി.
Content Highlights: Swapna Suresh, dismissed, HRDS,