കലാപശ്രമക്കേസ് പിൻവലിക്കണമെന്ന സ്വപ്നയുടെ ഹർജി ഈ മാസം 28 ന് പരിഗണിക്കും
പാലക്കാട് കസബ പോലീസ് എടുത്ത കലാപശ്രമ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ നൽകിയ ഹർജി ജൂൺ 28-ാം തീയതി പരിഗണിക്കാൻ മാറ്റി. തനിക്കെതിരായ കുറ്റം നിലനിൽക്കുന്നതല്ലെന്നും കേസിൽ രഹസ്യമൊഴി നൽകിയതിലുള്ള വിരോധമാണെന്നുമാണ് സ്വപ്ന ഹർജിയിൽ പറയുന്നത്.
നേരത്തെ തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് എടുത്ത ഗൂഢാലോചന കേസ് റദ്ദാക്കാനും സ്വപ്ന ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. രണ്ട് ഹർജികളും ഹൈക്കോടതി 28 ന് പരിഗണിക്കും .
ജസ്റ്റീസ് സിയാദ് റഹ്മാൻ്റെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. ഇ ഡിയുടെ സുരക്ഷ വേണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നല്കിയ ഹരജി 27 ന് പരിഗണിക്കാന്‍ എറണാകുളം സെഷൻസ് കോടതി മാറ്റി
Content Highlights: Swapna Suresh on Palakkad Case