പെറ്റി ഓഫറുകൾ മുന്നോട്ട് വെയ്ക്കുമ്പോൾ അതില്‍ കീഴടങ്ങുന്നയാളല്ല ഷാര്‍ജാ ഷെയ്ഖെന്ന് സ്വപ്ന സുരേഷ്
മുഖ്യമന്ത്രിയും കുടുംബവും പെറ്റി ഓഫറുകൾ മുന്നോട്ട് വെയ്ക്കുമ്പോൾ അതില്‍ കീഴടങ്ങുന്നയാളല്ല ഷാര്‍ജാ ഷെയ്ഖെന്ന് സ്വപ്ന സുരേഷ്. അന്നത്തെ സ്പീക്കര്‍ ഷാർജ ഷെയ്ഖിന് കൈക്കൂലി കൊടുത്തു എന്ന് താന്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും തന്റെ ഇംഗ്ലീഷ് തെറ്റായി വ്യാഖ്യാനിച്ച് എന്തിനാണ് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും സ്വപ്ന ചോദിച്ചു.
മുഖ്യമന്ത്രിയും കുടുംബവും മകളുടെ ബിസിനസ് ആവശ്യങ്ങള്‍ക്കായി ഇത്തരം പെറ്റി ഓഫേഴ്സ് മുന്നോട്ട് വെക്കുമ്പോഴേക്ക് അതില്‍ കീഴടങ്ങുന്നവരല്ല ഒരു രാജ്യം തന്നെ കൈയ്യിലുള്ള ഷാർജ ഭരണാധികാരി എന്നേ താൻ പറഞ്ഞിട്ടുള്ളു. അതൊക്കെയാണ് താൻ തൻ്റെ രഹസ്യമൊഴിയിൽ വ്യക്തമായി പറഞ്ഞിരിക്കുന്നത്. ശ്രീരാമകൃഷ്ണന് എന്ന അന്നത്തെ സ്പീക്കര്‍ കൈക്കൂലി കൊടുത്തു എന്ന് താൻ ഒരിടത്തും പറഞ്ഞില്ല. തന്റെ ഇംഗ്ലീഷ് തെറ്റായി വ്യാഖ്യാനിച്ച് എന്തിനാണ് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും സ്വപ്ന ചോദിച്ചു.
കോണ്‍സുല്‍ ജനറല്‍ വഴി കള്ളപ്പണം വെളുപ്പിക്കലാണ് ഇവിടെ നടക്കുന്നത്. കോണ്‍സുൽ ജനറലിനെ ഉപയോഗിച്ച് കറന്‍സി ഇവിടെ നിന്ന് പുറത്തുള്ള രാജ്യങ്ങളിലേക്ക് നയതന്ത്ര പരിരക്ഷ ഉപയോഗിച്ചുകൊണ്ട് കൊടുത്തു വിടുകയാണ് ചെയ്യുന്നത്. കേരളത്തിലെ എയര്‍പോര്‍ട്ടുകളില്‍ മുഖ്യമന്ത്രിയെ പേടിച്ച് എഴുന്നേറ്റ് നില്‍ക്കാത്ത എതെങ്കിലും സ്റ്റാഫുകള്‍ ഉണ്ടോയെന്നും സ്വപ്ന ചോദിച്ചു.