ശബ്ദരേഖ മൂന്നുമണിക്ക് പുറത്തുവിടും; സ്വപ്നയുടെ അഭിഭാഷകന്
സ്വപ്നയും ഷാജ് കിരണുമായുള്ള സംഭാഷതണത്തിന്റെ ശബ്ദരേഖ ഇന്ന് പുറത്തുവിടുമെന്ന് അഭിഭാഷകന്. സ്വപ്നയുടെ അഭിഭാഷകനായ അഡ്വ.കൃഷ്ണരാജാണ് ഇക്കാര്യം അറിയിച്ചത്. മൂന്നു മണിക്ക് പാലക്കാട് നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ വെച്ചായിരിക്കും ശബ്ദരേഖ പുറത്തുവിടുക. അതേസമയം ഈ സംഭാഷണത്തിന്റെ വീഡിയോ തന്റെ കൈവശമുണ്ടെന്നും ഓഡിയോ പുറത്തുവിട്ടാല്‍ വീഡിയോ താന്‍ പുറത്തുവിടുമെന്ന് ഷാജ് കിരണ്‍ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രിക്കു വേണ്ടി ഷാജ് കിരണ്‍ എന്നൊരാള്‍ തന്നെ വന്നു കണ്ടിരുന്നെന്നും രഹസ്യമൊഴിയില്‍ നിന്ന് പിന്മാറണമെന്ന് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു സ്വപ്ന ഉന്നയിച്ച ആരോപണം. എന്നാല്‍ താന്‍ ആരുടെയും ഏജന്റല്ലെന്ന് പ്രതികരിച്ച ഷാജ് സുഹൃത്തെന്ന നിലയില്‍ സഹായിക്കാനാണ് സ്വപ്നയുടെ അടുത്ത് എത്തിയതെന്ന് വ്യക്തമാക്കി. സ്വപ്നയുമായി അടുത്ത ബന്ധമുണ്ടെന്നും കുട്ടികളില്ലാത്ത തനിക്കും ഭാര്യക്കും വേണ്ടി സ്വപ്ന ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കാമെന്ന് പറഞ്ഞിരുന്നുവെന്നും ഷാജ് മാധ്യമങ്ങളോട് പറഞ്ഞു.
സ്വപ്ന എച്ച്ആര്ഡിഎസിന്റെയും അഭിഭാഷകന് കൃഷ്ണരാജിന്റെയും തടവിലാണെന്നും ആത്മഹത്യ ചെയ്യുമെന്നു വരെ സ്വപ്ന തന്നെ വിളിച്ചു പറഞ്ഞിട്ടുണ്ടെന്നും ഷാജ് പറഞ്ഞു. ആരോപണ പ്രത്യാരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് ഷാജ് കിരണുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ വെള്ളിയാഴ്ച പുറത്തുവിടുമെന്ന് സ്വപ്നയുടെ അഭിഭാഷകന് അറിയിച്ചത്.
Content Highlights: Swapna Suresh, Sarith, Shaj Kiran, Adv Krishnaraj, HRDS