മൂന്ന് ഡിഗ്രി സെല്ഷ്യസ് വരെ ചൂട് കൂടാം; ഇന്നും നാളെയും ഉയര്ന്ന താപനില മുന്നറിയിപ്പ്
Posted On February 18, 2025
0
104 Views

സംസ്ഥാനത്ത് ഉയര്ന്ന താപനില മുന്നറിയിപ്പ്. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില് സാധാരണയെക്കാള് രണ്ടു ഡിഗ്രി സെല്ഷ്യസ് മുതല് മൂന്ന് ഡിഗ്രി സെല്ഷ്യസ് വരെ താപനില ഉയരാന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഉയര്ന്ന താപനിലയും ഈര്പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയര്ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള് ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി.