താനൂർ ദുരന്തം: 22 പേർക്ക് അനുമതി,കയറിയത് 37 പേർ
താനൂർ ബോട്ട് ദുരന്തത്തിൽ ഹൈക്കോടതിയിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. 22 പേർക്ക് മാത്രമായിരുന്നു യാത്രയ്ക്ക് അനുമതിയുണ്ടായിരുന്നത്. എന്നാൽ അപകടം സംഭവിച്ച ബോട്ടിൽ യാത്ര ചെയ്തത് 37 പേരെന്നും മലപ്പുറം ജില്ലാ കലക്ടർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. എത്രപേരെ ബോട്ടിൽ കയറ്റാനാകുമെന്ന കാര്യം എഴുതിവയ്ക്കണമെന്ന് കോടതി നിർദേശിച്ചു. ജനങ്ങൾക്കുവേണ്ടി സംസാരിക്കുമ്പോൾ കോടതി വിമർശനത്തിന് വിധേയമാകുന്നു എന്നും . കോടതിക്കുനേരെ ശക്തമായ സൈബർ ആക്രമണം നടക്കുന്നു. ഇതിൽ അഭിഭാഷകർക്കും പങ്കുണ്ട്. തുടർച്ചയായി ദുരന്ത വാർത്തകൾ വരുമ്പോൾ മനസു മടുക്കുന്നെന്നും കോടതി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ജസ്റ്റിസ് ദേവൻരാമചന്ദ്രനെതിരെ വലിയ സൈബർ ആക്രമണം ആയിരുന്നു നടന്നത്.