മകളെ രക്ഷിക്കാൻ തന്നെയാണ് കമ്യൂണിസ്റ്റായ ആ അഛൻ ശ്രമിക്കുന്നത്; വിവാദ വൈദ്യൻ റാഷിദിൻറെ കൂടെ എങ്ങനെയാണ് മകളെ അയക്കുന്നത്??
ഇക്കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ നിരന്തരമായി കേൾക്കുന്ന ഒരു വാചകമാണ് – “കമ്മ്യൂണിസം വീട്ടിന്ന് പുറത്ത് മതി.എന്നത്. ” അരക്ക് താഴെ സ്വാധീനം നഷ്ടപ്പെട്ട മകൾ പറയുന്ന ദീനരോദനം എന്ന രീതിയിൽ ഇത് കേട്ടാൽ ആരും ഒന്ന് ചിന്തിച്ച് പോകും. സ്വാഭാവികമായും ധാർമിക രോഷം ഉയരും. ഈ കമ്യൂണിസ്റ്റുകാരൻ ഇത്രക്ക് അധഃപതിച്ചവൻ ആണോ എന്നും ചിന്തിക്കും.
പക്ഷേ സത്യമെന്താണെന്നറിതെ ആ വീഡിയോ പ്രചരിപ്പിക്കുന്നത് തെറ്റാണ്. രണ്ടര വർഷമായി തളർന്നു കിടക്കുന്ന മകളെ, ലക്ഷങ്ങൾ ചിലവാക്കി, ചികിൽസിച്ച് കൊണ്ടിരിക്കുന്ന മാതാപിതാക്കളോട് ചെയ്യുന്ന കൊടും ക്രൂരതയാണത്.
ഉദുമയിലെ സിപിഎം നേതാവ് പി. വി. ഭാസ്കരൻ്റെ മകൾ സംഗീതയുടെ വീഡിയോ ആണ് വിവാദമായി മാറിയത്. ഇൻഷുറൻസ് തുക തട്ടിയെടുക്കാനാണ് അച്ഛൻ തന്നെ വീട്ടുതടങ്കലിൽ വച്ചിരിക്കുന്നത് എന്ന ഗുരുതരമായ ആരോപണം ഉന്നയിച്ചു പൊതുസമൂഹത്തിന്റെ ശ്രദ്ധ തേടുകയാണ്, വിവാഹമോചിതയും 13 വയസ്സുള്ള കുട്ടിയുടെ അമ്മയും കൂടിയായ സംഗീത ശ്രമിക്കുന്നത്.
ഈ ഭാസ്കരേട്ടൻ എന്ന വ്യക്തി കമ്മ്യൂണിസ്റ്റുകാരൻ തന്നെയാണ്. ആർക്കും അതിൽ സംശയവും വേണ്ട. രണ്ടര വർഷം മുൻപ് റോഡ് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന മകൾക്ക് വേണ്ടി അദ്ദേഹം ചെലവാക്കിയത് ഏതാണ്ട് 55 ലക്ഷം രൂപയാണ്. മകൾക്കായി അദ്ദേഹം ഇപ്പോഴും ചികിത്സകൾ നടത്തുകയാണ്.
അതിനിടയിലാണ് റാഷിദ് എന്നയാൾ ചികിത്സക്കായി വീട്ടിലെത്തുന്നത്. ഇവരുടെ വീട്ടിൽ വച്ച് കുറെ ദിവസം ചികിത്സിച്ചു. അതിനിടെ സംഗീതയുടെ ദൗർബല്യം മുതലെടുത്ത് ബ്രെയിൻ വാഷ് ചെയ്ത്, തൻ്റെ ചില രഹസ്യ അജണ്ടകൾ നടപ്പിലാക്കാൻ പദ്ധതി തയ്യാറാക്കുന്നു. സംഗീത അതിൽ പെടുകയും ചെയ്തു. എന്നാൽ ഈ ഗൂഢാലോചന മനസ്സിലാക്കിയ ഭാസ്കരനും കുടുംബവും മകൾ ഈ ചതിക്കുഴിയിൽ വീഴുന്നത് തടയാനാണ് ശ്രമിക്കുന്നത്.
പിന്നിട് സംഗീതയെ വീട്ടു തടങ്കലിൽ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റാഷിദ് തന്റെ സുഹൃത്തായ അർജുൻ വഴി ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് റിട്ട് ഹർജ്ജി ഫയൽ ചെയ്യുന്നു. ഹൈക്കോടതി ജഡ്ജിമാർ സംഗീതയുമായി വീഡിയോ കോൺഫറൻസ് വഴി സംസാരിക്കുന്നു. മാസങ്ങൾ നീണ്ട വിചാരണക്കൊടുവിൽ ഗൂഢാലോചന പുറത്തുവരുമെന്ന് ഉറപ്പായപ്പോൾ കേസ് കൊടുത്തവൻ അത് പിൻവലിച്ച് ഓടുന്നു.
മാത്രവുമല്ല കേസ് പിൻവലിക്കാൻ അനുവാദം കൊടുത്തുകൊണ്ടുള്ള ഹൈക്കോടതിയുടെ വിധിയിൽ ഹർജിക്കാരനെതിരായ ശക്തമായ നിരീക്ഷണം ഉണ്ടായി. സംഗീതയ്ക്കും മൂന്നാം എതിർകക്ഷിയായ പിതാവ് ഭാസ്കരനും പോലീസ് സംരക്ഷണം നൽകാൻ കൃത്യമായ നിർദ്ദേശവും ഹൈക്കോടതി നൽകി.
അങ്ങനെ ഒരു നീക്കം പരാജയപ്പെട്ടപ്പോഴാണ് പുതിയ അടവായ വീഡിയോയുമായി സോഷ്യൽ മീഡിയയിൽ വരുന്നത്. സംഗീതയെ ബ്രെയിൻ വാഷ് നടത്തി സ്വന്തമാക്കിയതിനുശേഷം അപകട ഇൻഷുറൻസ് തട്ടിയെടുക്കുകയോ ജീവകാരുണ്യത്തിന്റെ പേരിൽ പണപ്പിരിവ് നടത്തുകയോ ഒക്കെയാകാം അവരുടെ ഉദ്ദേശം.
ഇത് മനസ്സിലാക്കാതെ ആ വീഡിയോ പ്രചരിപ്പിച്ച് കപട വാർത്ത സൃഷ്ടിക്കുന്നവർ ആ മാതാപിതാക്കളുടെ വിഷമം മനസ്സിലാക്കണം.
ദിവ്യാംഗയായ മകളെ ജിഹാദില്‍ നിന്നും രക്ഷിക്കാന്‍ കാസര്‍കോട്ടെ സിപിഎം നേതാവായ പി.വി. ഭാസ്കരന് കരയേണ്ടി വരുന്ന സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്. അന്യമതക്കാരനെ വിവാഹം കഴിക്കാന്‍ അച്ഛനായ ഭാസ്കരന് സമ്മതിക്കുന്നില്ലെന്ന് ഭാസ്കരന്റെ മകള്‍ സംഗീത പരാതിപ്പെട്ടു എന്ന രീതിയിലാണ് ആദ്യം വാര്‍ത്ത പ്രചരിച്ചിരുന്നത്.
സിപിഎം നേതാവ് മകള്‍ സംഗീതയെ പൂട്ടിയിട്ട് നിരന്തരം മര്‍ദ്ദിക്കുന്നു എന്നും കമ്മ്യൂണിസം വീട്ടിനുള്ളില്‍ വേണ്ട എന്ന രീതിയിലുമാണ് പിന്നീട്ട് വാർത്ത പ്രസിദ്ധീകരിക്കപ്പെട്ടിരുന്നത്. എന്നാൽ സംഗീത സ്നേഹിക്കുന്നത് അന്യമതസ്ഥനായ യുവാവിനെയല്ല, പ്രായമേറെയുള്ള, മോശം ട്രാക്ക് റെക്കോഡുള്ള വൈദ്യനായ റാഷിദിനെ ആണെന്ന വിവരം പിന്നീടാണ് പുറത്തുവരുന്നത്.
തന്റെ മകളെ ജാതിയും മതവും നോക്കാതെ വിവാഹം ചെയ്ത് നല്‍കുമായിരുന്നുവെന്നും എന്നാല്‍ മകള്‍ പറഞ്ഞതല്ല വാസ്തവമെന്നും പി.വി. ഭാസ്കരന് പിന്നീട് വിശദീകരിക്കുകയും ചെയ്തു.
ഇതിനിടെ റാഷിദിനെതിരെ ആരോപണങ്ങളുമായി അയാളുടെ ആദ്യ ഭാര്യ രംഗത്ത് വന്നു. “റാഷിദിന് മയക്കുമരുന്ന് ഇടപാടുകളുള്ളതായും സംശയമുണ്ട് എന്നാണ് മുൻ ഭാര്യ പറഞ്ഞത്.
റാഷിദിനെ കുറിച്ച് അന്വേഷിക്കാന്‍ അയാളുടെ നാടായ കോട്ടപ്പുറത്ത് പോയിരുന്നു, എന്നാല്‍ നാട്ടില്‍ ആര്‍ക്കും അയാളെ കുറിച്ച് നല്ല അഭിപ്രായമില്ല. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും നല്ല അഭിപ്രായമില്ലാത്ത ഒരാള്‍ക്കൊപ്പം എങ്ങനെ സ്വന്തം മകളെ അയക്കും”-എന്നാണ് പിതാവ് ഭാസ്കരചോദിക്കുന്നത്.
“അപകടത്തില്‍ പരിക്കേറ്റാണ് സംഗീതയുടെ അരയ്ക്ക് താഴേക്ക് തളര്‍ന്ന് പോയത്. ഇതിന്റെ നഷ്ടപരിഹാരമായി ഒന്നരക്കോടി രൂപ ലഭിക്കുമെന്ന് ഉത്തരവായിട്ടുണ്ട്. ഈ പണം ആണ് റാഷിദിന്റെ ലക്ഷ്യം. പണം മാത്രം ലക്ഷ്യമിട്ടാണ് ഒരു സുഹൃത്ത് വഴി ഇയാള്‍ കോടതിയെ സമീപിച്ചത്. ഇതാണ് വസ്തുത. മാദ്ധ്യമങ്ങളില്‍ വന്ന വിവരങ്ങള്‍ ശരിയല്ല. എന്നും ഭാസ്കരൻ പറയുന്നു.
തന്റെ അവസ്ഥ വിവരിച്ച് സംഗീത കഴിഞ്ഞ ആഴ്ചയിൽ എസ്.പി.ക്കും കലക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. . ഈ പരാതിക്ക് പിന്നാലെയാണ് സഹായം അഭ്യര്‍ത്ഥിച്ച് യുവതിയുടെ വിഡിയോ സന്ദേശം പുറത്തുവന്നത്. എത്രയും പെട്ടെന്ന് വീട്ടുതടങ്കലില്‍ നിന്നും പീഡനത്തില്‍ നിന്നും മോചനം ലഭിക്കണമെന്നാണ് സംഗീതയുടെ അടിയന്തരമായ ആവശ്യം.
വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇടുന്ന, പോലീസിലും കളക്ടർക്കും പരാതി നൽകുന്ന ഒരു യുവതി എങ്ങനെയാണ് വീട്ടു തടങ്കലിൽ ആണെന്ന് പറയാൻ കഴിയുന്നത്??
കമ്യൂണിസ്റ്റുകാരൻ ആയത് കൊണ്ട് പി.വി. ഭാസ്കരന് എന്ന അച്ഛനെ വില്ലനാക്കിക്കൊണ്ട് പല മാധ്യമങ്ങളും കഥകൾ മെനഞ്ഞിരുന്നു. റഷീദ് എന്ന വൈദ്യന്റെ കഥകൾ അറിഞ്ഞതോടെ അവരും ഈ സംഭവം കൈവിട്ടിരിക്കുകയാണ്.











