നിയമസഭയില്‍ ലോകായുക്ത ബില്‍ പാസാക്കി; കറുത്ത ദിനമെന്ന് പ്രതിപക്ഷം
ലോകായുക്തയുടെ അധികാരങ്ങള്‍ കുറയ്ക്കുന്ന ഭേദഗതി ബില്‍ നിയമസഭയില്‍ പാസാക്കി. പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പുകള്‍ വകവെയ്ക്കാതെയാണ് ബില്‍ പാസാക്കിയത്. ബില്ലിന്റെ വോട്ടെടുപ്പിന് മുമ്പ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. നിയമസഭയുടെ ചരിത്രത്തിലെ കറുത്ത ദിനമാണ് ഇന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പ്രതികരണമറിയിച്ചു.
ലോകായുക്തയുടെ റിപ്പോര്‍ട്ട് സ്വീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യുന്നതിന് സര്‍ക്കാരിന് അധികാരം നല്‍കിക്കൊണ്ടുള്ള ഭേദഗതി ബില്ലാണ് ഇന്ന് നിയമസഭയില്‍ പാസാക്കിതയത്.
ബില്‍ നിയമസഭയില്‍ ബില്‍ അവതരിപ്പിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു ശേഷമാണ് ബില്‍ സഭയില്‍ മടങ്ങിയെത്തിയത്. ലോകായുക്തയുടെ വിധികള്‍ അപ്രസ്ക്തമാക്കുന്നതാണ് ഭേദഗതിയിലെ വ്യവസ്ഥകള്‍.
പുതിയ ഭേദഗതികള്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയതില്‍ വിമര്‍ശനവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല രംഗത്തെത്തി. സഭ അധികാരപ്പെടുത്താതെ ഭേദഗതിയില്‍ മാറ്റം വരുത്തിയതും ബില്‍ അവതരിപ്പിച്ചതും ചട്ട ലംഘനമാണെന്ന് അദ്ദേഹം ആരോപണമുയര്‍ത്തി.
Content Highlights – Assembly passed an amendment bill reducing the powers of the Lokayukta