ബിഗ്ബോസ് ജേതാവിന്റെ മോഷണം ക്യാമറയിൽ കുടുങ്ങി; ജിന്റോ ബോഡിക്രാഫ്റ്റിനെതിരെ കേസെടുത്ത് പൊലീസ്

ബിഗ് ബോസ് താരം ജിന്റോയ്ക്കെതിരെ മോഷണ കേസ് . പരാതിയിൽ പാലാരിവട്ടം പോലീസ് ആണ് കേസെടുത്തത്. പരാതിക്കാരൻ ജിന്റോയിൽ നിന്ന് ഏറ്റെടുത്ത് നടത്തി വരുന്ന ബോഡി ബിൽഡിംഗ് സെന്ററിൽ ജിന്റോ അതിക്രമിച്ച് കയറി മോഷണം നടത്തിയെന്നാണ് കേസ്. സ്ഥാപനത്തിൽ ഉണ്ടായിരുന്ന വിലപ്പെട്ട രേഖകളും, 10000 രൂപയും, മോഷ്ട്ടിച്ചുവെന്നും, അവിടുത്തെ CCTV ക നശിപ്പിക്കുകയും ചെയ്തു എന്നാണ് കേസ്.
ജിന്റോ ബോഡി ബിൽഡിംഗ് സെന്ററിൽ രാത്രി കയറുന്നതിന്റെ CCTV ദൃശ്യങ്ങൾ സഹിതമാണ് പരാതി നൽകിയിട്ടുള്ളത്. ഇയാൾ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഇട്ടാണ് ജിം തുറന്നത്.
ബിഗ് ബോസ് കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷവും, അതിൽ പങ്കെടുത്തവരും, വിജയികൾ ആയവരും ആ ഷോയുടെ പേരിൽ തന്നെയാണ് കൂടുതലായി അറിയപ്പെടുന്നത്. അഖിൽ മാരാരും ഡോ. റോബിൻ രാധാകൃഷ്ണനും ഡോക്റ്റർ രജിത്കുമാറും ഒക്കെ അതിന് ഉദാഹരണങ്ങളാണ്. എന്നാൽ കാര്യമായി ഒരു ഇമ്പാക്റ്റ് ഉണ്ടാക്കാൻ കഴിയാതിരുന്ന ഒരു സീസൺ ആയിരുന്നു ജിന്റോ മത്സരിച്ച ആറാമത്തെ ബിഗ്ഗ്ബോസ്. അന്ന് വിന്നറായ ജിന്റോക്ക് എതിരെ ഗുരുതര ആരോപണങ്ങളും ഉയർന്നുവന്നിരുന്നു.
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ എക്സൈസ് ജിന്റോക്ക് നോട്ടീസ് നൽകിയിരുന്നു. അതിനെ തുടർന്ന് ഇയാൾ ചോദ്യം ചെയ്യലിനും ഹാജരായിരുന്നു. കഞ്ചാവ് കേസിലെ പ്രതി തസ്ലിമ സുല്‍ത്താനയുമായി ജിന്റോ സാമ്പത്തിക ഇടപാട് നടത്തിയെന്ന വിവരത്തെ തുടർന്നാണ് ജിന്റോയെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്.
“പതിനായിരം ആൾക്കാരെ വിളിച്ചിട്ടുണ്ട്. അതിലൊരാൾ ഞാൻ ആണ്. അത്രേയുള്ളൂ എന്നാണ് ജിന്റോ പറഞ്ഞത് . ആദ്യം മാധ്യമങ്ങളോട് ഈ വിഷയം സംസാരിച്ചപ്പോഴും തസ്ലീമയെ അറിയില്ല, പേരു കേട്ടിട്ട് മനസ്സിലാവുന്നില്ല എന്നും ഇയാൾ പറഞ്ഞിരുന്നു.
എന്നാൽ പിന്നീട് അവർ എന്റെ ജിമ്മിന്റെ അടുത്താണ് താമസിക്കുന്നത്. അതുകൊണ്ട് തന്നെ എനിക്ക് അവരെ അറിയാം. അച്ഛന് വയ്യാത്ത കൊണ്ട് പൈസ കടം ചോദിച്ചാണ് തസ്ലീമ വിളിച്ചത്. അങ്ങനെ എണ്ണായിരം രൂപ ഇട്ടു കൊടുത്തു. അതുകഴിഞ്ഞ് ഒരു 10 ദിവസത്തിനുള്ളിൽ ഇവരുടെ അച്ഛന് മരിച്ചുവെന്ന് പറഞ്ഞ് വിളിച്ചപ്പോൾ രണ്ടായിരം രൂപ കൂടെ കൊടുത്തു എന്നും ജിന്റോ വെളിപ്പെടുത്തിയിരുന്നു.
ഹൈബ്രിഡ് കഞ്ചാവ് കേസിൻറെ വാർത്ത വന്നപ്പോൾ ജിന്റോക്കെതിരെ ആരോപണവുമായി യൂട്യൂബർ സായികൃഷ്ണയും രംഗത്ത് വന്നിരുന്നു. ജിന്റോക്ക് എതിരായ കേസ് ലഹരിയാണോ അതോ വാണിഭമാണോ എന്നുള്ളതൊക്കെ നമുക്ക് കണ്ടറിയണം.’ എന്നായിരുന്നു സായി പറഞ്ഞത്.താൻ ബിഗ് ബോസിന് അകത്തുള്ള സമയത്ത് തന്നെ ചില കാര്യങ്ങള്‍ പറഞ്ഞിരുന്നു. അന്ന് അങ്ങനെയാണ് ചെയ്തതെങ്കില്‍ ഈ കേസ് മുന്നോട്ട് പോകുന്തോറും അതൊക്കെ ഞാന്‍ പറയും എന്നും അന്ന് അവിടെ വലിയ കാലുപിടുത്തമാണ് ജിന്റോ നടത്തിയതെന്നും സായി പറഞ്ഞിരുന്നു. ബിഗ് ബോസ് അത് പുറത്ത് കാണിക്കാത്തത് കൊണ്ട് നമുക്ക് ഒന്നും പറയാനും പറ്റില്ല എന്നും സായി പ്രതികരിച്ചിരുന്നു.
ജിന്റോ ലഹരി ഉപയോഗിക്കുന്നതായി അന്ന് തെളിഞ്ഞിരുന്നില്ലെങ്കിലും, ദുരൂഹത വിട്ടൊഴിയാത്തതാണ് ജിന്റോയുടെ ജീവിതം. ആറാം ക്ലാസ് മുതൽ ജോലി ചെയ്താണ് ജീവിച്ചിരുന്നതെന്നും, ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ രണ്ടുമാസത്തെ അവധിക്കാലത്ത് തൃശൂരിലെ ഒരു ബാറിൽ പത്രങ്ങൾ കഴുകുന്ന ജോലിക്കു കയറി എന്നുമൊക്കെ ജിന്റോ ബിഗ്ബോസിൽ പറഞ്ഞിരുന്നു. ആളുകൾ ഛർദ്ദിച്ചതു കോരിയാൽ പത്തുരൂപ കിട്ടും. അന്ന് പത്തുപേർ ഛർദ്ദിക്കാൻ ഞാൻ പ്രാർത്ഥിച്ചിരുന്നു എന്നുമൊക്കെയാണ് ഇയാൾ പറഞ്ഞത്.
അതോടെ മത്സരിക്കുന്ന ആളുകളുടേയും പ്രേക്ഷകരുടെയും അനുകമ്പ നേടാൻ ആയെങ്കിലും ഒരു വ്യക്തി എന്ന നിലയില്‍ ആ ഷോയിൽ ജിന്റോ പരാജയമായിരുന്നു. കാര്യങ്ങൾ വളച്ചൊടിച്ച് വൃത്തികെട്ട രീതിയില്‍ അവതരിപ്പിക്കുകയും, ആവശ്യത്തിലധികം കള്ളം പറയുകയും പിന്നീട് മാറ്റിപ്പറയുകയും ഒക്കെയാണ് ജിന്റോ അവിടെ ചെയ്തിരുന്നത്.
എന്നാൽ ഇപ്പോൾ സിസിടിവിയിൽ കുടുങ്ങിയതോടെ ജിന്റോയുടെ മാന്യതയുടെ മുഖംമൂടി അഴിഞ്ഞ് വീഴുകയാണ്. സാബുമോൻ, മണിക്കുട്ടൻ, ദിൽഷാ, അഖിൽ മാരാർ എന്നിവരൊക്കെ ബിഗ്ബോസിലൂടെ ലഭിച്ച പേരും പ്രശസ്തിയും നിലനിർത്തുന്ന ആളുകളാണ്. അതിൽ നിന്നും ഏറെ വ്യത്യസ്തൻ ആകുകയാണ് ജിന്റോ. മോഷ്ടിക്കാൻ കയറുന്ന ഏക ബിഗ്ബോസ് വിജയി എന്ന സ്ഥാനം ഇദ്ദേഹത്തിന് മാത്രം അവകാശപ്പെട്ടതാണ്.