എരുമേലിയിലെ വാപുര സ്വാമി ക്ഷേത്ര നിര്‍മാണം; ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു

എരുമേലിയില്‍ വാപുര സ്വാമിക്കായുള്ള ക്ഷേത്ര നിര്‍മാണം താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. നിര്‍മാണ പ്രവൃത്തികള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ പഞ്ചായത്തിന് ഹൈക്കോടതി നിര്‍ദ്ദേശം നല്കി. തിങ്കളാഴ്ച പ്രതിഷ്ഠാ ചടങ്ങുകള്‍ ആരംഭിക്കാന്‍ ഇരിക്കെയാണ് ഹൈക്കോടതിയുടെ ഈ നടപടി. ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റേതാണ് നടപടി.
കേരള പഞ്ചായത്ത് രാജ് നിയമം അനുസരിച്ച് മതിയായ അനുമതി വാങ്ങിയിട്ടില്ലെന്ന് എരുമേലി പഞ്ചായത്ത് ഹൈക്കോടതിയെ അറിയച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതി നടപടി. ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ക്ഷേത്രനിര്‍മ്മാണം നടന്നിരുന്നത്. സ്വാഭിമാന ഹിന്ദുക്കളുടെ വക്താവായ അഡ്വക്കേറ്റ് കൃഷ്ണരാജാണ് വാപുരക്ഷേത്രം നിർമിക്കാൻ മുന്നിൽ നിൽക്കുന്നത്. വാവർ എന്ന സങ്കൽപ്പമല്ല, വാപുര സ്വാമിയാണ് തൽസ്ഥാനത്ത് വേണ്ടതെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.