റേഷൻ വിതരണം നിലച്ചു; പ്രതിഷേധവുമായി വ്യാപാരികള്
Posted On December 13, 2023
0
328 Views

കൊച്ചി സിറ്റി റേഷൻ ഓഫിസ് പരിധിയില് റേഷൻ വിതരണം സ്തംഭിച്ചതില് പ്രതിഷേധിച്ച് വ്യാപാരികള് എൻ.എഫ്.എസ്.എ ഓഫിസിന് മുന്നില് പ്രതിഷേധിച്ചു.
നാല് മാസമായി മേഖലയില് പുഴുക്കലരി വിതരണം ചെയ്യുന്നില്ല. എന്നാല് ഈ മാസം പുഴുക്കരി അനുവദിച്ചുവെങ്കിലും ട്രാൻസ്പോര്ട്ടിങ് തൊഴിലാളികളുടെ സമരത്തെ തുടര്ന്ന് റേഷൻ വിതരണം സ്തംഭിച്ച അവസ്ഥയിലായാണ്. ചുരുക്കം കടകളില് മാത്രം പുഴുക്കലരി എത്തുകയും ഭൂരിപക്ഷം കടകളിലും പുഴുക്കലരി വിതരണം നടക്കാത്തതിനാല് റേഷൻകട ഉടമകളും കാര്ഡ് ഉടമകളും തമ്മില് തര്ക്കങ്ങള് നടക്കുകയാണ്.