ചക്കക്കൊമ്ബനുമായുള്ള ഏറ്റുമുട്ടല്‍; അവശനിലയിലായിരുന്ന മുറിവാലൻ ചരിഞ്ഞു
ചക്കക്കൊമ്ബനുമായുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റ് അവശനിലയിലായ മുറിവാലൻ കൊമ്ബൻ ചരിഞ്ഞു. കഴിഞ്ഞ 21നാണ് മുറിവാലനെ ചക്കക്കൊമ്ബൻ ആക്രമിച്ചത്. മുറിവാലന്റെ പിൻഭാഗത്ത് 15 ഇടങ്ങളില്‍ ആഴത്തില്‍ മുറിവേറ്റിരുന്നു. ഇന്ന് പുലർച്ചെയാണ് ചരിഞ്ഞത്.
പരിക്കേറ്റതിനെ തുടർന്ന് ഇടതു കാലിന്റെ സ്വാധീനം നഷ്ടപ്പെട്ട കൊമ്ബനെ ഒരാഴ്ചയായി വനംവകുപ്പ് നിരീക്ഷിച്ചു വരികയായിരുന്നു. ഇന്നലെ ചിന്നക്കനാല്‍ വിലക്കില്‍ നിന്ന് 500 മീറ്റർ അകലെ കാട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ മുറിവാലനെ വനംവകുപ്പ് വെറ്ററിനറി സർജൻ ഡോ. അനുരാജിന്റെ നേതൃത്വത്തില്‍ പരിശോധിച്ചു.
കിടപ്പിലായ മുറിവാലൻ വെള്ളം കുടിക്കുന്നുണ്ടായിരുന്നു. ചക്കക്കൊമ്ബനും മുറിവാലൻ കൊമ്ബനും തമ്മില്‍ ഏറ്റുമുട്ടല്‍ പതിവായിരുന്നു. ചക്കക്കൊമ്ബന്റെ കുത്തേറ്റ് മുറിവേറ്റ ഭാഗം പഴുത്തതാണ് മുറിവാലൻ ചരിയാൻ കാരണമായത്.