തിരച്ചില്‍ വ്യാഴാഴ്ചയോടെ പൂര്‍ണമാകും;പുനരധിവാസം ഉടൻ- മന്ത്രി കെ രാജൻ
ഉരുള്‍പ്പൊട്ടലില്‍ കാണാതായവർക്കു വേണ്ടിയുള്ള തിരച്ചില്‍ വ്യാഴാഴ്ചയോടെ പൂർണമാകുമെന്ന് റവന്യൂമന്ത്രി കെ രാജൻ അറിയിച്ചു.
ലോക്കല്‍ ഡാറ്റ കളക്ഷൻ ഫോർ സെർച്ച് ആക്ടിവിറ്റിയും ഫോഴ്സില്‍ നേരത്തെ പരിശോധന നടത്തിയ അംഗങ്ങളും പ്രാദേശിക ജനപ്രതിനിധികളും ചേർന്ന് സമഗ്രമായ അന്വേഷണത്തിലാണ്. ഇന്ന് നടന്ന തിരച്ചിലില്‍ ഒരു മൃതദേഹവും ശരീരഭാഗങ്ങളും ലഭിച്ചു. നിലവില്‍ 16 ദുരിതാശ്വാസ ക്യാമ്ബുകളിലായി 2199 പേരോളം താമസിക്കുന്നു. ക്യാമ്ബില്‍ എല്ലാവർക്കും ദിവസവും കൗണ്‍സിലിംഗ് നടക്കുന്നുണ്ട്. ആരോഗ്യ മന്ത്രി മികച്ച മാനസീകാരോഗ്യ വിദഗ്ധരെ എത്തിക്കും എന്ന് അറിയിച്ചിട്ടുണ്ട്.