സംസ്ഥാനം വിശപ്പ് രഹിതമായി ഓണം ആഘോഷിക്കും: മന്ത്രി ആര്. ബിന്ദു

വിശപ്പ് രഹിതമായി ഓണം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാര്‍ ഓണക്കിറ്റ് വിതരണം ചെയ്യുന്നതെന്ന് മന്ത്രി ഡോ.ആര്. ബിന്ദു പറഞ്ഞു. ക്ഷേമ സ്ഥാപനങ്ങള്‍ക്കുള്ള ഓണക്കിറ്റ് വിതരണ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
തനിച്ചല്ല നിങ്ങള്‍, ഒപ്പമുണ്ട് ഞങ്ങള്‍ എന്ന മുദ്രാവാക്യമാണ് സാമൂഹിക നീതി വകുപ്പ് മുന്നോട്ട് വയ്ക്കുന്നത്. പായസ മിക്സുള്‍പ്പെടെ 14 ഭക്ഷ്യ സാധനങ്ങളാണ് കിറ്റിലുള്‍പ്പെടുത്തിയിട്ടുള്ളത്. അനാഥാലയങ്ങളിലും അഗതിമന്ദിരങ്ങളിലുമടക്കമുള്ള മുഴുവൻ അന്തേവാസികള്‍ക്കും മികച്ച സാഹചര്യമൊരുക്കുന്നതിന് ഗവണ്മെന്റ് പ്രതിഞ്ജാബദ്ധമാണ്. അത്തരത്തില്‍ സന്തോഷകരമായ ഓണത്തിനുള്ള സ്നേഹ സമ്മാനമാണ് ഈ ഓണക്കിറ്റെന്നും മന്ത്രി പറഞ്ഞു.