സരിത്തിന്റെ ഫോണ്‍ പിടിച്ചെടുത്തത് പോലീസുകാരന്റെ പൊട്ടബുദ്ധി; കാനം രാജേന്ദ്രന്
സരിത്തിന്റെ ഫോണ്‍ പിടിച്ചെടുത്തത് പോലീസുകാരന്റെ പൊട്ടബുദ്ധിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഫോണ്‍ പിടിച്ചെടുത്തത് രാഷ്ട്രീയ-ഭരണ നേതൃത്വം അറിഞ്ഞുകൊണ്ടല്ലെന്നും കാനം പറഞ്ഞു. സരിത്തിനെ വിജിലന്‍സ് തിരക്കിട്ട് കസ്റ്റഡിയില്‍ എടുത്തതും ഫോണ്‍ പിടിച്ചെടുത്തതും മുന്നണിക്കുള്ളില്‍ ചര്‍ച്ചയായ സാഹചര്യത്തിലാണ് കാനത്തിന്റെ പ്രതികരണം.
വിജിലന്‍സ് മേധാവിയെ മാറ്റിയത് സര്‍ക്കാരാണ്. സര്‍ക്കാരിന് ആക്ഷേപമുണ്ടായപ്പോഴാണ് നടപടിയെടുത്തതെന്നും കാനം കൂട്ടിച്ചേര്‍ത്തു. ഷാജ് കിരണിന്റെ ഫോണില്‍ സ്വപ്നയുമായി സംസാരിച്ചുവെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് മേധാവി അജിത്ത് കുമാറിനെ മാറ്റിയത്. ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
വിജിലന്‍സ് മേധാവിയെ മാറ്റിയത് സര്‍ക്കാരിന്റെ കള്ളക്കളിയാണെന്നായിരുന്നു ചെന്നിത്തലയുടെ വിമര്‍ശനം. മുഖ്യമന്ത്രിയുടെ ഓഫീസ് നിയോഗിച്ചത് അനുസരിച്ചാണ് അജിത്ത് കുമാര്‍ സ്വപ്നയുമായി ചര്‍ച്ച നടത്തിയതെന്നും ഒടുവില്‍ അദ്ദേഹത്തെ ബലിയാടാക്കുകയാണെന്നും ചെന്നിത്തല പറഞ്ഞിരുന്നു.
Content Highlights: Kanam Rajendran, Vigilance, Sarith, Swapna