പച്ച മാംസം കടിച്ച് തിന്നുമ്പോള്‍ അനുഭവിക്കേണ്ട വേദനയെ, പുഞ്ചിരിയോടെ നേരിടുന്നവള്‍; വീണയ്ക്ക് വിവാഹ വാര്‍ഷിക ആശംസയുമായി മുഹമ്മദ് റിയാസ്
വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യ വീണക്ക് ആശംസകള്‍ നേര്‍ന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഭാര്യ വീണ വിജയനോടൊപ്പമുള്ള ചിത്രം ഫെയിസ്ബുക്കില് പങ്കുവെച്ചുകൊണ്ടാണ് മുഹമ്മദ് റിയാസ് ആശംസ നേര്‍ന്നത്.
‘ഇന്ന് വിവാഹ വാര്‍ഷികം. നിലവിട്ട അസംബന്ധ പ്രചരണങ്ങള്‍ സൃഷ്ടിക്കാവുന്ന,
ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോള്‍ അനുഭവിക്കേണ്ട വേദനയെ, വര്‍ഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവള്‍ എന്നാണ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചത്.
2020 ജൂണ്‍ 15നാണ് മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസില്‍ നടന്ന ലളിതമായ ചടങ്ങുകളോടെ മുഹമ്മദ് റിയാസും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും വിവാഹിതരായത്. കൊവിഡ് പ്രൊട്ടോക്കോള്‍ നിലനിനിന്നിരുന്നതിനാല് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തിരുന്നത്.