തിരുവനന്തപുരത്ത് ഒരു വീട്ടിലെ അഞ്ചുപേര്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് സംശയം

തലസ്ഥാനത്ത് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ച നിലയില്‍. തിരുവനന്തപുരം കല്ലമ്പലത്തെ വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചാത്തന്പാറാ സ്വദേശി മണിക്കുട്ടന്, ഭാര്യ, രണ്ടു മക്കള്‍, മണിക്കുട്ടന്റെ ഭാര്യാമാതാവിന്റെ സഹോദരി എന്നിവരാണ് മരിച്ചത്. അത്മഹത്യയെന്ന് സംശയം.
തട്ടുകട നടത്തുന്ന മണിക്കുട്ടന് കടബാധ്യതയുള്ളതായി നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിമൂലമാണോ മരണമെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു മണിക്കുട്ടന്റെ മൃതദേഹം. ബാക്കിയുള്ളവരുടേത് കിടക്കയിലുമായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.
Content Highlight: Thiruvananthapuram, Death