‘പ്രതിഷേധം വിലക്കാൻ ഇത് ഫാഷിസ്റ്റ് രാജ്യമല്ല’; എസ്.എഫ്.ഐ സമരം തുടരുമെന്ന് എം.വി. ഗോവിന്ദൻ
സര്‍വകലാശാലകള്‍ കാവിവത്കരിക്കാനുള്ള ഗവര്‍ണറുടെ ശ്രമങ്ങള്‍ക്കെതിരെ എസ്.എഫ്.ഐ പ്രതിഷേധം തുടരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പ്രതിഷേധം വിലക്കാൻ ഇത് ഫാഷിസ്റ്റ് രാജ്യമല്ല, ജനാധിപത്യരാജ്യമാണ്. എല്ലാവര്ക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണര്‍ പറയുന്നതും ചെയ്യുന്നതുമെല്ലാം ഭരണഘടനാ വിരുദ്ധമാണ്. വിദ്യാഭ്യാസ മേഖല കാവിവത്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആര്.എസ്.എസ് അജണ്ട നടപ്പാക്കാനുള്ള കോഓര്‍ഡിനേറ്ററായി ഗവര്‍ണര്‍ പ്രവര്‍ത്തിക്കുകയാണ്.
എസ്.എഫ്.ഐ ആത്മസംയമനത്തോടെയാണ് പ്രതിഷേധിക്കുന്നത്. ആരും ഗവര്‍ണറുടെ വാഹനത്തിന് മുന്നിലേക്കൊന്നും ചാടിയല്ല കരിങ്കൊടി കാണിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രിക്ക് നേരെ അതല്ല നടക്കുന്നത്. ആത്മഹത്യാ സ്ക്വാഡ് പോലെയാണ് പ്രവര്‍ത്തിക്കുന്നത്. പ്രതിഷേധം അക്രമത്തിലേക്ക് കടക്കുന്നതിനെയാണ് വിമര്‍ശിക്കുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.