തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നതായി വി ഡി സതീശന്
തൃക്കാക്കരയില്‍ പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതില്‍ ക്രമക്കേടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. പുതുതായി അപേക്ഷ നല്കിയ ഒട്ടേറെ ആളുകളെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിട്ടില്ലെന്നും ക്രമക്കേടിന് പേരു കേട്ട ഉദ്യോഗസ്ഥനെ വച്ച് സര്‍ക്കാര്‍ കൃതിമം കാണിച്ചെന്നും സതീശന് ആരോപിച്ചു.
ആറായിരത്തിനും ഏഴായിരത്തിനും ഇടയിലുള്ള ആളുകളുടെ പേര് ചേര്‍ത്തിരുന്നു. എന്നാല്‍ ഇതില്‍ ബഹുഭൂരിപക്ഷത്തിന്റെയും പേരുകള്‍ വോട്ടര്‍ പട്ടികയില്‍ ഇല്ല. ക്രമക്കേട് കാണിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുമെന്ന് സതീശന് മാധ്യമങ്ങളോട് വ്യക്തമാക്കി.
161-ാം ബൂത്തില്‍ അവിടുത്തെ ദേശാഭിമാനി ഏജന്റായ സിപിഎം നേതാവ് രക്ഷാകര്‍ത്താവായി അഞ്ച് വ്യാജ വോട്ടുകളാണ് ചേര്‍ത്തതെന്ന് സതീശന് ചൂണ്ടികാട്ടി. തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്താല്‍ ശക്തമായ നടപടി സ്വീകരിക്കും. കള്ളവോട്ട് ചെയ്യാനായി ഒരാളും തൃക്കാക്കരയിലേക്ക് വരേണ്ട. വന്നാല്‍ ജയിലില്‍ പോകുമെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
Content Highlights – VD Satheesan, Thrikakkara By-Election, Irregularities in voters list