തൃക്കാക്കരയിലെ തോൽവി പരിശോധിക്കാൻ പ്രത്യേക കമ്മീഷൻ; തീരുമാനം സംസ്ഥാന സമിതിയിൽ
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ തോൽവി പരിശോധിക്കാൻ പ്രത്യേക അന്വേഷണ കമ്മീഷൻ വേണോ എന്ന കാര്യത്തിൽ ഇന്നും നാളെയുമായി ചേരുന്ന സി പി ഐ എം സംസ്ഥാന സമിതി തീരുമാനമെടുക്കും. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പാർട്ടിക്ക് പ്രതീക്ഷിച്ച വോട്ടുകൾ കിട്ടിയില്ലെന്ന വിലയിരുത്തലിലാണ് സംസ്ഥാന സെക്രട്ടേറിയേറ്റുള്ളത്. ഈ സാഹചര്യത്തിലാണ് തോൽവിയിൽ പ്രത്യേക അന്വേഷണം വേണം എന്ന തീരുമാനത്തിലേക്ക് സംസ്ഥാന സെക്രട്ടറിയേറ്റ് എത്തിയത്.
മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം പ്രമുഖർ വലിയ രീതിയിൽ തൃക്കാക്കരയിൽ ക്യാമ്പ് ചെയ്യ്തിട്ടും മണ്ഡലത്തിലെ വോട്ടുനില മെച്ചപ്പെടുത്താൻ കഴിയാതെ പോയതിൽ വലിയ നിരാശ സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റിനുണ്ട്. പാർട്ടി, ജാഗ്രതയോടെ ഇടപെട്ടിട്ടും തിരഞ്ഞെടുപ്പിൽ വിജയം നേടാനാകത്തത് ഗൗരവത്തോടെ കാണണമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
സ്ഥാനാർഥി പ്രഖ്യാപന വേളയിലും, തുടർന്നും, സ്ഥാനാർഥിയെ പ്രഖ്യാപിച്ച വേദിയുടെ കാര്യത്തിലടക്കം ചിലർ വിവാദമുണ്ടാക്കാൻ ശ്രമിച്ചു. എറണാകുളം ജില്ലയിൽ പാർട്ടിക്ക് നേട്ടമുണ്ടാക്കാൻ കഴിയാത്തതിലെ അതൃപ്തിയും നേതാക്കൾക്കുണ്ട്. അനുദിനം നാഗരിക വികസനക്കുതിപ്പ് നടത്തുന്ന ജില്ലയിൽ എല്ലാ വിഭാഗം ആളുകൾക്കിടയിലും സ്വാധീനം ഉറപ്പിക്കാൻ ശക്തമായി പ്രവർത്തിക്കണമെന്ന നിർദ്ദേശവും നേതാക്കൾ മുമ്പോട്ടുവയ്കുന്നു.
തൃക്കാക്കരയിലെ തോൽവി അന്വേഷിക്കാൻ കമ്മിഷൻ വേണോ എന്ന കാര്യത്തിലെ തീരുമാനം സെക്രട്ടറിയേറ്റ് സംസ്ഥാന സമിതിക്ക് വിട്ടിരിക്കുകയാണ്.
നാളെയും മറ്റെന്നാളുമായി ചേരുന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇക്കാര്യത്തിൽ ഉചിതമായ ഇടപെടൽ നടത്താനുള്ള സാധ്യതയുണ്ട്.
Content Highlights: Thrikkakara CPM enquiry Commission