തൃശ്ശൂരിൽ പ്രതിയെ പിടികൂടാനെത്തിയ രണ്ട് പോലീസ് ഉദ്യോഗസ്ഥര്ക്ക് കുത്തേറ്റു
Posted On October 2, 2025
0
48 Views
സഹോദരനെ ആക്രമിച്ച കേസിലെ പ്രതിയെ പിടികൂടാനെത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് കുത്തേറ്റു. ചാവക്കാട് സ്വദേശി നിസാർ ആണ് പോലീസ് സംഘത്തെ ആക്രമിച്ചത്. എസ്.ഐ. ശരത്, സി.പി.ഒ. ടി. അരുൺ എന്നിവർക്കാണ് പരിക്കേറ്റത്. പുലർച്ചെയായിരുന്നു സംഭവം. നിസാറിനെ കീഴടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർക്ക് ആക്രമണം നേരിട്ടത്.
പരിക്കേറ്റ ഉദ്യോഗസ്ഥരെ തൃശ്ശൂരിലെ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തേറ്റ എസ്.ഐ. ശരത്തിന്റെ കൈക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തി. നിസാറിനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.













