കണ്ണൂരില്‍ മയക്കുവെടിവച്ച് പിടികൂടിയ കടുവ ചത്തു; അന്വേഷണത്തിന് ഉത്തരവിട്ട് വനംമന്ത്രി
കൊട്ടിയൂരില്‍ മയക്കുവെടിവച്ച് പിടികൂടിയ കടുവ ചത്തു. റിസർവ് വനമേഖലയ്ക്ക് സമീപത്തുള്ള ജനവാസകേന്ദ്രമായ പന്നിയാംമലയിലാണ് കടുവയെ പിടികൂടിയത്.
തൃശൂരിലെ മൃഗശാലയിലേയ്ക്ക് കൊണ്ടുപോകും വഴി അർദ്ധരാത്രിയോടെ കോഴിക്കോടു ച്ചാണ് കടുവ ചത്തതെന്നാണ് വിവരം. പോസ്റ്റുമോർട്ടം വയനാട് പൂക്കോടുവച്ച് നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
രാവിലെ ആറ് മണിക്കും ഏഴിനും ഇടയില്‍ കടുവയെ തൃശൂരിലെ മൃഗശാലയില്‍ എത്തിക്കുമെന്നായിരുന്നു അധികൃതരെ അറിയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ തൃശൂർ മൃഗശാല സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ കടുവയ്ക്ക് ചികിത്സയ്ക്കും മറ്റുമായുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു. ഇതിനിടെയാണ് കടുവ ചത്തതായുള്ള വിവരം പുറത്തുവരുന്നത്.