ഇന്നും ഞായറാഴ്ചയും മദ്യശാലകള്‍ തുറക്കില്ല

തിരുവോണം പ്രമാണിച്ച് വെള്ളിയാഴ്ച സംസ്ഥാനത്തെ ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള്‍ക്ക് അവധിയായിരിക്കും. എന്നാൽ ബാറുകള്‍ തുറന്നുപ്രവര്‍ത്തിക്കും.
അതേപോലെ ഞായറാഴ്ച ശ്രീനാരായണ ഗുരു ജയന്തി ദിവസവും, 21ന് ശ്രീനാരായണ ഗുരു സമാധിദിവസവും മദ്യശാലകള്‍ക്ക് അവധിയായിരിക്കും. തിരുവോണദിവസവും ശ്രീനാരായണ ഗുരു ജയന്തി ദിനത്തിലും സംസ്ഥാനത്തെ ബെവ്കോ ഔട്ട് ലെറ്റുകള്‍ തുറന്നുപ്രവര്‍ത്തിക്കാത്തതിനാല്‍ ഉത്രാട ദിവസമായ ഇന്നലെ മദ്യം വാങ്ങാന്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഇത്തവണ റെക്കോര്‍ഡ് മദ്യവില്‍പ്പനയാകും സംസ്ഥാനത്ത് രേഖപ്പെടുത്തുകയെന്നാണ് അധികൃതരുടെ കണക്കൂകൂട്ടല്‍.