ഇന്ന് ശ്രീകൃഷ്ണ ജയന്തി; ആഘോഷത്തിനൊരുങ്ങി ഭക്തർ
Posted On August 18, 2022
0
423 Views

ഇന്ന് ശ്രീകൃഷ്ണ ജയന്തി. ഉണ്ണിക്കണ്ണന്റെ ജന്മദിനമായ അഷ്ടമി രോഹിണി രാജ്യമെമ്പാടും ആഘോഷിക്കുന്നു. ശ്രീകൃഷ്ണ അവതാരത്തിന്റെ ഓർമ്മയാചാരണമായി, ചിങ്ങമാസത്തിലെ കറുത്തപക്ഷ അഷ്ടമിയും രോഹിണിയും ചേർന്നുവരുന്ന ദിവസമാണ് അഷ്ടമി രോഹിണിയായി ആഘോഷിക്കുന്നത്.
ഗുരുവായൂർ ക്ഷേത്രവും അഷ്ടമി രോഹിണി ആഘോഷങ്ങൾക്കായി തയ്യാറെടുക്കുകയാണ്. ഗുരുവായൂർ ക്ഷേത്രത്തിൽ ഈ ദിവസം ധാരാളം ഭക്തർ ദർശനം നടത്തുന്നു. ഭക്തരുടെ തിരക്ക് കുറയ്ക്കുന്നതിനായി ക്ഷേത്രത്തിൽ ദർശനത്തിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.