ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: സംസ്ഥാനത്ത് സമ്ബൂര്‍ണ ഡ്രൈ ഡേ
Posted On June 26, 2022
0
685 Views

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം. 1987 ജൂൺ 26 മുതലാണ് ലോക ലഹരി വിരുദ്ധ ദിനമായി ഐക്യരാഷ്ട്ര സംഘടന ആചരിക്കാൻ ആരംഭിച്ചത്.
കേരളത്തിൽ ഇന്ന് ലഹരി വിരുദ്ധ ദിന ബോധവത്കരണത്തിന്റെ ഭാഗമായി സമ്പൂർണ ഡ്രേ ഡേ ആയിരിക്കും.
അതിന്റെ ഭാഗമായി ബിവറേജസ് കോർപ്പറേഷന്റെയോ കൺസ്യൂമർ ഫെഡിന്റെയോ മദ്യവിൽപന ശാലകളും പ്രീമിയം മദ്യവിൽപനശാലകളും ഇന്ന് തുറക്കില്ല.
സംസ്ഥാനത്തെ സ്വകാര്യ ബാറുകളും ഇന്ന് അടഞ്ഞുകിടക്കും. ലഹരിവിരുദ്ധ പ്രചാരണങ്ങൾക്ക് പിന്തുണയായിട്ടാണ് സർക്കാർ ഈ ദിനം മദ്യഷോപ്പുകൾക്ക് അവധി നൽകിയത്.