100 കോടിയിലധികം കുടിശികയുണ്ടെന്ന് ടോള്‍ കമ്പനി; പെരുപ്പിച്ചു കാട്ടുവാണെന്ന് KSRTC
കെ എസ് ആർ ടി ക്ക് ടോൾ കമ്പനിയിൽ നിന്നും തിരിച്ചടി. പാലിയേക്കര ടോൾ പ്ലാസയിൽ കുടിശ്ശികയുടെ പേരിൽ നുറ് കോടിയിലധികം രൂപ കോർപറേഷൻ നൽകണമെന്ന് കമ്പനി സര്‍ക്കാരിനെ അറിയിച്ചു. എന്നാൽ കമ്പനി കണക്കുകൾ പെരുപ്പിക്കുകയാണെന്നും മുപ്പത്തിയൊന്ന് കോടി മാത്രമേ അടക്കാനുള്ളൂ എന്നാണ് കെ എസ് ആർ ടി യുടെ വാദം. ടോൾ പിരിക്കുന്നതിൽ ക്രമക്കേടുണ്ടെന്നും അമിത തുക ഈടാക്കുന്നുവെന്നുമാണ് കെ എസ് ആർ ടി സി പറയുന്നത്.
പാലിയേക്കര ടോൾ പ്ലാസ വഴി പോകുന്ന കെ എസ് ആർ ടി സി ബസുകൾക്കും ടോൾ നിർബന്ധമാണ്. ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് ടോൾ പിരിക്കാനുള്ള ചുമതല. ഫാസ്റ്റ് ടാഗിൽ മതിയായ തുക നില നിർത്താതെയാണ് കെ എസ് ആർ ടി സി ബസുകൾ ടോൾ പ്ലാസ കടക്കുന്നതെന്നാണ് ദേശീയ പാതാ അതോറിറ്റി സര്‍ക്കാരിനെ അറിയിച്ചത്.
Content Highlight: Toll company against KSRTC; Corporation to pay over 100cr.