നടിയെ പീഡിപ്പിച്ച കേസ്; വിജയ് ബാബുവിനെതിരെ റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പൊലീസ്
നടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പൊലീസ്. ചൊവ്വാഴ്ചയും വിജയ് ബാബു ഹാജരായില്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു വ്യക്തമാക്കി.
കേസില്‍ വിജയ് ബാബു നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. നടിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ വിജയ് ബാബു ഒളിവില്‍ പോവുകയായിരുന്നു. ആദ്യം ദുബായിലേക്ക് കടന്ന വിജയ് ബാബു ഇപ്പോള്‍ ജോര്‍ജിയയിലേക്ക് കടന്നെന്നാണ് പൊലീസ് നിഗമനം.
ഇന്റര്‍പോള്‍ സഹായത്തോടെ പോലീസ് ഇയാള്‍ക്കെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുകയും പാസ്പോര്‍ട്ട് റദ്ദാക്കുകയും ചെയ്തിരുന്നു. എന്നിട്ടും പ്രതി ഒളിവില്‍ തന്നെ കഴിയുന്നതിലാണ് കടുത്ത നടപടികളിലേക്ക് പൊലീസ് കടക്കുന്നത്.
Content Highlight – Torture case of actress Police announces they will issue a Red Corner notice against Vijay Babu