കടയ്ക്കല്‍ അപകടത്തിന് കാരണം ടൂറിസ്റ്റ് ബസിന്റെ അമിത വേഗം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
കൊല്ലം കടയ്ക്കലില്‍ തിങ്കളാഴ്ചയുണ്ടായ അപകടത്തിന് കാരണം ടൂറിസ്റ്റ് ബസിന്റെ അമിത വേഗം. സിസിടിവി ദൃശ്യങ്ങളാണ് ഇത് വ്യക്തമാക്കുന്നത്. ടൂറിസ്റ്റ് ബസ് അമിത വേഗതയില്‍ എത്തി കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ നേരത്തേ പറഞ്ഞിരുന്നു.
കെഎസ്ആര്‍ടിസി ബസിന്റെ മുന്‍ഭാഗത്താണ് ടൂറിസ്റ്റ് ബസ് ഇടിച്ചു കയറിയത്. തിരുവനന്തപുരം-ചെങ്കോട്ട അന്തസ്സംസ്ഥാന പാതയില്‍ മടത്തറ മേലേമുക്കിനു സമീപമാണ് അപകടമുണ്ടായത്. അപകടത്തില്‍ 80ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിരുന്നു. മടത്തറയില്‍ നിന്ന് കുളത്തൂപ്പുഴയിലേക്ക് പോകുകയായിരുന്നു കുളത്തൂപ്പുഴ ഡിപ്പോയുടെ കെഎസ്ആര്‍ടിസി ബസ്.
പാറശാലയില്‍ നിന്ന് പാലരുവിയിലേക്ക് പോകുകയായിരുന്ന വിനോദ സഞ്ചാര സംഘമായിരുന്നു ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്. ചെങ്കവിള, കാരോട് സി.എസ്.ഐ. ചര്‍ച്ചില്‍ നിന്നുള്ളവരായിരുന്നു സംഘം.
Content Highlights: Accident, Bus, KSRTC, Tourist Bus